.
ബ്രസോസ് വാലി(ടെക്സാസ്): ടെക്സാസിലെ ബ്രസോസ് വാലി ശ്രീ ഓംകാര്‍നാഥ് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരപ്പെട്ടി കവര്‍ച്ച ചെയ്യപ്പെട്ടതായി ബ്രസോസ് കൗണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചു.
കഴിഞ്ഞ വാരാന്ത്യം നടന്ന കവര്‍ച്ചയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു.
അമ്പലത്തിന് വശത്തുള്ള ജനല്‍ തകര്‍ത്താണ് കള്ളന്മാര് അകത്ത് കടന്നത്. വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സേഫും. ഡൊണേഷന്‍ ബോക്സുമാണ് നഷ്ടപ്പെട്ടതെന്ന് ക്ഷേത്രബോര്‍ഡ് മെംബര്‍ ശ്രീനിവാസസകരി പറഞ്ഞു.
കള്ളന് ജനല്‍ തകര്‍ത്ത് അകത്തുപ്രവേശിക്കുന്നതും ഭണ്ഡാരപ്പെട്ടിക്കുസമീപം എത്തി അവിടെ ഉണ്ടായിരുന്ന കാര്‍ട്ടില്‍ പെട്ടിവെച്ച് വാതിലിന് പുറത്ത് പോകുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ടെംബിളിനു പുറകില്‍ താമസിച്ചിരുന്ന പൂജാരിയും കുടുംബവും സുരക്ഷിതരാണെന്ന് ബോര്‍ഡ് മെംബര്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ വിശ്വാസസമൂഹത്തിന് നടുക്കം ഉണ്ടാക്കുന്നതാണെന്നും വീണ്ടും ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള സുരക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്താകമാനമുള്ള ഹിന്ദു ക്ഷേത്രങ്ങളില്‍ പലതിനും നേരെ അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ വേണ്ട സുരക്ഷ ഒരുക്കണമെന്നും ഹിന്ദു അമേരിക്കന്‍ ഓര്ഗനൈസേഷന് ആവശ്യപ്പെട്ടു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Brazos County Hindu temple broken into, donation box stolen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..