.
ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികള്‍ ബെല്‍ഫാസ്റ്റ് സ്പെക്ട്രം സെന്ററില്‍ സംഘടിപ്പിച്ചു. സാന്റാ നൈറ്റ് വിത്ത് ബി.എം.എ എന്ന പേരില്‍ നടന്ന ആഘോഷ പരിപാടികള്‍ ബെല്‍ഫാസ്റ്റിലെ നവാഗതരായ മലയാളികളുടെ പങ്കാളിത്തം കൊണ്ടും കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി. സാംസ്കാരിക വൈവിധ്യത്തിന് പ്രാധാന്യം നല്കി സംഘടിപ്പിച്ച പരിപാടിയില്‍ ബ്രെയിന്‍ കിങ്സ്റ്റണ്‍ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു.
ബിഎംഎപ്രസിഡന്റ് സന്തോഷ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജയന് മലയില്‍ സ്വാഗതം ആശംസിച്ചു. ബ്രെയിന്‍ കിങ്സ്റ്റന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രദേശത്തെ ലോക കേരള സഭാ അംഗം ജെ.പി.സുകുമാരന്‍ ആശംസ പ്രസംഗം നടത്തി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് കമ്മ്യുണിറ്റി ലക്ഷ്യം വെയ്ക്കുന്ന സംസ്കാരിക വൈവിധ്യ നയങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന് കഴിയണം. കൂടാതെ കെരളത്തിലെ നോര്‍ക്കാ വിഭാഗത്തിന്റെ സഹായ സഹകരണങ്ങള്‍ ബി.എം.എയ്ക്ക് ഉറപ്പ് വരുത്തുമെന്നും ജെപി സുകുമാരന്‍ അറിയിച്ചു. വിശിഷ്ടാതിഥികളായിരുന്ന ഗാഥാ അബദു, ദിനു ഫിലിപ്പ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി, കെവിന് കോശി തോമസ് പരിപാടി വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാവരുടെയും പിന്തുണ ഭാവിയിലും ഉണ്ടാകണം എന്ന് തന്റെ നന്ദി പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് നടന്ന ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന് കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി. അഹാന മജോ, ഇവാന ടോളി, ഐറീന ടോളീ, ഇവാന ടിജോ, ആവണി രാജീവ്, അഭി ജയരാജ്, റോസ് മരിയ ബെന്നി, മിന്നു ജോസ് എന്നിവരുടെ ഡാന്‍സും, ശരത് ബേബി, ലിന്റോ ആന്റണി എന്നിവരുടെ പാട്ടുകളും ചടങ്ങിന് മിഴിവേകി. മനീഷ ഫ്രാന്‍സീസ് മിറ റോസ് മരിയ ബെന്നി എന്നിവര്‍ സംസ്കാരിക പരിപാടിയുടെ അവതാരകര്‍ ആയിരുന്നു.
ബി.എം.എ അംഗത്വമുള്ള യുവ തലമുറയ്ക്ക് വേണ്ടി കല, കായികം എന്നിവ സമന്വയിപ്പിച്ചു കൊണ്ട് ഒരു പുതിയ ക്രിയേറ്റിവ് സ്പെക്ട്രത്തിന് രൂപം നല്‍കുമെന്നും, കേരളത്തിലെ ഭക്ഷണ സംസ്കാരത്തിന്റെ പ്രചാരണത്തിലൂടെ മലയാള നാടിന്റെ ഹെറിറ്റേജ് ചരിത്രം കൂടുതല്‍ ആസ്വാദകരമായി പഠിക്കാന്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബി.എം.എ ഭാരവാഹികള്‍ അറിയിച്ചു. സോള്ഡബീറ്റ്സ് അയര്‍ലന്‍ഡ് അവതരിപ്പിച്ച ഗാനമേളയോടെയാണ് പരിപാടികള്‍ അവസാനിച്ചിച്ചത്.
വാര്‍ത്തയും ഫോട്ടോയും : ജയന് മലയില്‍
Content Highlights: bma, xmas, newyear celebrations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..