.
കാലിഫോര്‍ണിയ: അമേരിക്കയിലെ ആത്മീയ പുനരുജ്ജീവനത്തിന്റെ മറ്റൊരു വലിയ അടയാളം. അമേരിക്കന്‍ 'ചരിത്രത്തിലെ ഏറ്റവും വലിയ ഈ സ്‌നാന ശുശ്രുഷയില്‍ ജീസസ് മൂവ്‌മെന്റില്‍ നിന്നുള്ള 4,166 പേരാണ് ഹിസ്റ്റോറിക് ബീച്ചില്‍ ജലസ്‌നാനത്തിലൂടെ ക്രിസ്തുവിന്റെ മാതൃക പിന്തുടര്‍ന്നത്.
യേശു പ്രസ്ഥാനത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി പെന്തക്കോസ്ത് ഞായറാഴ്ച 4,000 ത്തിലധികം ആളുകള്‍ പൈറേറ്റ്‌സ് കോവില്‍ സ്‌നാനമേറ്റതായും കാലിഫോര്‍ണിയയിലെ ഹിസ്റ്റോറിക് ബീച്ചാണ് ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചതെന്നും സംഗീതജ്ഞനും വെസ്റ്റ് കോസ്റ്റ് ലൈഫ് ചര്‍ച്ചിലെ പാസ്റ്ററുമായ റേ ജീന്‍ വില്‍സണ്‍ പറഞ്ഞു.
60 കളിലും 70 കളിലും ലക്ഷക്കണക്കിന് യുവജനങ്ങള്‍ ക്രിസ്തുവിന്റെ അടുക്കല്‍ വന്ന ക്രിസ്ത്യന്‍ ഉണര്‍വിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് 'ചരിത്രത്തിലെ ഏറ്റവും വലിയ ജലസ്‌നാനം' എന്ന് പരസ്യപ്പെടുത്തിയ ഈ പരിപാടി ഓഷ്യന്‍സ് ചര്‍ച്ച് ബാപ്റ്റൈസ് സോകാല്‍ സംഘടിപ്പിച്ചത്.
ക്രിസ്തുവില്‍ തങ്ങളുടെ പുതിയ ജീവിതം പ്രഖ്യാപിക്കാന്‍ 4,166 പേര്‍ പൈറേറ്റ്‌സ് കോവിന്റെ തീരത്തെത്തിച്ചേര്‍ന്നതിന് 280 ലധികം പള്ളികളില്‍ നിന്നായി 8,000 ത്തിലധികം പേര്‍ സാക്ഷികളായി.
കൂടിച്ചേര്‍ന്നവര്‍ ദൈവത്തെ സ്തുതിക്കുകയും അവരുടെ സന്തോഷം പങ്കിടുകയും ചെയ്യുമ്പോള്‍ അന്തരീക്ഷം പ്രകാശിതമായിരുന്നുവെന്ന് പങ്കെടുത്തവര്‍ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: water baptism


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..