.
വാഷിങ്ടണ്‍ ഡി.സി: വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും വിരമിക്കുമ്പോള്‍ ഗവണ്മെന്റ് രേഖകളും ക്ലാസിഫൈഡ് ഡോക്യുമെന്റ്സും ബൈഡന് സ്വകാര്യ ഓഫീസിലേക്ക് മാറ്റിയെന്ന ആരോപണം തന്നെ അതിശയിപ്പിക്കുന്നതായി ജനവരി 10 ന് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കയിലെ ഒരു പ്രധാന ദിനപത്രമാണ് യുക്രൈന്, ഇറാന്, യു.കെ. രാജ്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ബൈഡന് അധികാരമൊഴിയുന്നതോടെ തന്റെ സ്വകാര്യ ഓഫീസിലേക്ക് മാറ്റം ചെയ്തതായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഏകദേശം പത്ത് സുപ്രധാന രേഖകളാണ് നീക്കം ചെയ്തിരിക്കുന്നതെന്നും പത്രം ചൂണ്ടികാണിച്ചിരുന്നു. ഇത്തരം രേഖകള്‍ അവിടെ ഉണ്ടായിരുന്നുവോ എന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂടിചേര്‍ത്തു.
മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്ളോറിഡയിലെ വസതിയില്‍ നിന്നും നിരവധി ഔദ്യോഗിക രേഖകള്‍ പിടിച്ചെടുത്തതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടയില്‍ ബൈഡനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം മറ്റൊരു വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്റാണ് ട്രംപിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
യു.എസ്. ഹൗസില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
വരുംദിവസങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങളുടെ ഒരു വേലിയേറ്റം തന്നെ നടക്കുന്നതിനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Biden, surprised, government records, including classified documents
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..