സ്റ്റുഡന്റ് ലോണ്‍ പെയ്മെന്റ്സ് 2023 പകുതി വരെ നിര്‍ത്തിവെക്കുമെന്ന് ബൈഡന്‍


.

വാഷിങ്ടണ്‍: സ്റ്റുഡന്റ് ലോണ്‍ റദ്ദാക്കുന്നതിനെതിരെ ഫെഡറല്‍ കോടതികള്‍ വിധി പുറപ്പെടുവിച്ചിരിക്കെ, വിദ്യാര്‍ഥികളുടെ ലോണ്‍ പെയ്മെന്റ് അടക്കുന്നത് 2023 ജൂണ്‍ വരെ നീട്ടിവെക്കുന്നതിന് ബൈഡന്റെ ഗവണ്‍മെന്റ് നടപടികള്‍ ആരംഭിച്ചു. നവംബര്‍ 22 ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് അറിയിപ്പ് ഉണ്ടായത്.

2023 ജനുവരിയാണ് സ്റ്റുഡന്റ് ലോണ്‍ പെയ്മെന്റ് അടക്കുന്നതിനുള്ള അവസാന അവധി നല്‍കിയിരുന്നത്. 2023 ജൂണിന് മുമ്പ് കേസ് തീര്‍പ്പാക്കാനാവില്ലെങ്കില്‍ അറുപത് ദിവസത്തിനുശേഷം പെയ്മെന്റ് അടയ്ക്കേണ്ടിവരുമെന്നും ബൈഡന്‍ ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഞാന്‍ പ്രഖ്യാപിച്ച പദ്ധതി പൂര്‍ണമായും ഭരണഘടനാ വിധേയമാണെന്നാണ് ബൈഡന്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഫെഡറല്‍ കോടതികള്‍ ചൂണ്ടിക്കാണിച്ചത് തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നാണ്.

കഴിഞ്ഞ ഓഗസ്റ്റിലാണ് 20,000 ഡോളര്‍ വരെയുള്ള സ്റ്റുഡന്റ് ലോണ്‍ റദ്ദാക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നിരവധി നിയമ നടപടികളാണ് ഇതിനെതിരെ ഉണ്ടായത്.

ഫെഡറല്‍ അപ്പീല്‍ കോര്‍ട്ടിന്റെ തീരുമാനം തടഞ്ഞ് ലോണ്‍ ഫോര്‍ ഗിവ്നസ് പ്ലാന്‍ തുടരാന്‍ എത്രയും വേഗം അനുവാദം തരണമെന്ന് ബൈഡന്‍ ഭരണകൂടം യു.എസ്. സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 45 മില്യണ്‍ വിദ്യാര്‍ഥികള്‍ക്കാണ് യു.എസില്‍ വിദ്യാഭ്യാസ ലോണ്‍ നല്‍കിയിട്ടുള്ളത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Biden extends student loan payment pause as debt relief plan remains on hold


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented