.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വള്ളംകളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബ് 2023 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പൊതുയോഗത്തില്‍ വെച്ച് തിരഞ്ഞെടുത്ത 2023 ലെ ഭാരവാഹികള്‍: വിശ്വനാഥന് കുഞ്ഞുപിള്ള (പ്രസിഡന്റ്), സാബു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), വിശാല്‍ വിജയന് (സെക്രട്ടറി), രാധാകൃഷ്ണന് കുഞ്ഞുപിള്ള (ജോയിന്റ് സെക്രട്ടറി), ജയപ്രകാശ് നായര്‍ (ട്രഷറര്‍), മനോജ് ദാസ് (ക്യാപ്റ്റന്‍), ചെറിയാന് വി കോശി (വൈസ് ക്യാപ്റ്റന്‍), ചെറിയാന് ചക്കാലപ്പടിക്കല്‍ (ടീം മാനേജര്‍) എന്നിവരെയും, ട്രസ്റ്റി ബോര്‍ഡിലേക്ക് ഡോ. മധു പിള്ളയേയും തെരഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി ബിജു മാത്യു പ്രവര്‍ത്തിക്കും. ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ മറ്റു അംഗങ്ങള്‍: സാജു എബ്രഹാം, അജീഷ് നായര്‍, അപ്പുക്കുട്ടന് നായര്‍. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി പ്രൊഫസര്‍ ജോസഫ് ചെറുവേലി തുടരും.
കോവിഡ്19 മഹാമാരിയുടെ വ്യാപനം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരുന്നു. ഈ വര്‍ഷം അമേരിക്കയിലും കാനഡയിലും സംഘടിപ്പിക്കുന്ന വള്ളംകളി മത്സരങ്ങളില്‍ പൂര്‍വാധികം ഊര്‍ജ്ജസ്വലരായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് വിശ്വനാഥന് കുഞ്ഞുപിള്ള പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : ജയപ്രകാശ് നായര്‍
Content Highlights: bharath boat club
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..