.
വാഷിങ്ടണ്‍: കഴിഞ്ഞ ആഴ്ചയില്‍ പുറത്തിറങ്ങിയ മോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി ('India: The Modi Question') വിവാദം പത്രസ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണെന്നും ഇന്ത്യയുള്‍പ്പടെയുള്ള എല്ലാ രാഷ്ട്രങ്ങളും അഭിപ്രായ സ്വാതന്ത്ര്യം പോലെയുള്ള ജനാധിപത്യ മൂല്യങ്ങള്‍ പിന്തുടരണമെന്ന് യു.എസ് വക്താവ് നേഡ് പ്രൈസ് പറഞ്ഞു. വാഷിങ്ടണ്‍ പത്രസ്വതന്ത്യത്തിനെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള എല്ലാ രാഷ്ട്രങ്ങളും ഇത്തരം ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും നേഡ് കൂട്ടിച്ചേര്‍ത്തു.
പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. മറ്റു ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലും ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത് ഈ ആശയത്തിനാണ്. ഇന്ത്യയുമായും അങ്ങനെ തന്നെ. ബി.ബി.സി ഡോക്യുമെന്ററിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നേഡ് പറഞ്ഞു.
ഡോക്യുമെന്ററിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും, ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങളെ വാനോളം പുകഴ്ത്തിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നും ദിവസങ്ങള്‍ക്കു മുന്‍പ് നേഡ് പ്രൈസ് പുറത്തിറക്കിയ പ്രസ്താവനയുടെ ചൂടാറുംമുമ്പ് നടത്തിയ പുതിയ അഭിപ്രായ പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇന്ത്യക്കകത്തു കോണ്‍ഗ്രസ്സും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: BBC Documentary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..