.
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം അറ്റ്‌ലാന്റയില്‍ ഏകദേശം 42 ഏക്കറോളം വരുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ആരംഭിച്ച ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായ കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്ററില്‍ പുതിയതായി നിര്‍മ്മാണം ആരംഭിക്കുന്ന റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് സമുച്ചയത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു.
ഭദ്രാസന സെക്രട്ടറി റവ.ജോര്‍ജ് എബ്രഹാം കല്ലൂപ്പാറ, ട്രഷറര്‍ ജോര്‍ജ് പി.ബാബു, വികാരി ജനറാള്‍ ടി.കെ മാത്യു, സ്‌കറിയ വര്‍ഗീസ് (വൈ.പ്രസിഡന്റ് കര്‍മ്മേല്‍ സെന്റര്‍), ലീ റൈഫണ്‍ (കോണ്‍ട്രാക്ടര്‍) കൂടാതെ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഭദ്രാസനത്തിലെ എല്ലാ വൈദീകരും, അസംബ്ലി അംഗങ്ങളും ഉള്‍പ്പെടുന്ന ഒരു വലിയ സദസ്സ് ചടങ്ങിന് സാക്ഷിയായി.
വാര്‍ത്തയും ഫോട്ടോയും : ഷാജി രാമപുരം
Content Highlights: Atlanta carmmel marthoma centre


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..