.
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കന്‍ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന മലയാളി സംഘടനാ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡി (AMLEU, Aweobp) ന്റെ രണ്ടാമത് ആനുവല്‍ കോണ്‍ഫറന്‍സും ബാങ്ക്വറ്റും ന്യൂയോര്‍ക്കില്‍ വിജയകരമായി സമാപിച്ചു.
2020 സെപ്റ്റംബറിലാണ് അമേരിക്കന്‍ മലയാളി പോലീസ് ഓഫീസര്‍മാര്‍ ചേര്‍ന്ന് സംഘടനയ്ക്ക് രൂപം നല്‍കിയത്. നാളിതുവരെയായി നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് സംഘടന കാഴ്ചവെച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കരവാളൂര്‍ പഞ്ചായത്തിലെ പതിമൂന്നു വാര്‍ഡുകള്‍ക്ക് ധനസഹായം, കോക്കാട്ട് വൃദ്ധസദനത്തില്‍ ഭക്ഷണം, ജലശുദ്ധീകരണ ഡിസ്‌പെന്‍സറിക്കു സഹായം, തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചു.
ന്യൂജേഴ്സി ടീനെക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ മലയാളി ഉദ്യോഗസ്ഥനായ ജോണ്‍ എബ്രഹാമിന്റെ സ്മരണാര്‍ത്ഥം അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് എണ്ണായിരം ഡോളറിന്റെ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി നല്‍കുകയായിരുന്നു.
സഘടനയിലെ അംഗങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ പ്രശംസനീയമായ നേട്ടങ്ങളും നിരവധി സേവന പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചതായും കോണ്‍ഫറസ് വിലയിരുത്തി. ഇല്ലിനോയിസ് ബ്രുക്‌വില്ലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചീഫ്, മൈക്കിള്‍ കുരുവിള അമേരിക്കയിലെ പോലീസ് വകുപ്പിനെ നയിക്കുന്ന ആദ്യ മലയാളിയായി. ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍മാരായ ലിജു തോട്ടവും ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ (NYPD) ഷിബു മധുവും ഈ റാങ്കിലെത്തുന്ന ആദ്യ മലയാളികളായി. തമോക പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഷിബു ഫിലിപ്പോസാണ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ തസ്തികയിലെത്തുന്ന മെരിലാന്റിലെ ആദ്യമലയാളി.
ആനുവല്‍ ബാങ്ക്വറ്റില്‍ വച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബോര്‍ഡ് അംഗങ്ങളെ ഏവര്‍ക്കും പരിചയപ്പെടുത്തി. ലഫ്റ്റനന്റ് നിതിന്‍ എബ്രഹാം (NYPD) സംഘടനയുടെ പ്രസിഡന്റും, ഷിബു ഫിലിപ്പോസ് വൈസ് പ്രസിഡന്റുമാണ്. ലഫ്റ്റനന്റ് നോബിള്‍ വര്‍ഗീസ് (PAPD)സംഘടനാ സെക്രട്ടറിയുമാണ്.
കോര്‍പറേല്‍ ബെല്‍സണ്‍ മാത്യു (Philadelphia Police Department)ട്രഷററും, സൂപ്പര്‍വൈസര്‍ സ്പെഷ്യല്‍ ഏജന്റ് ഡാനിയേല്‍ ശലോമോന്‍ (FBI-NY JTTF) സര്‍ജന്റ് അറ്റ് ആംസ് ആയും പ്രവര്‍ത്തിക്കുന്നു.
ബിനു പിള്ളൈ അബ്ദുള്‍ (Detective, NYPD),സര്‍ജെന്റ് ഉമ്മന്‍ സ്ലീബാ (Chicago Police Department),റിട്ട.സര്‍ജെന്റ് മാത്യു സാമുവല്‍ Mathew Samuel (NYPD), കോര്‍പറേല്‍ ആല്‍വിന്‍ വര്‍ഗീസ് (Highland Village Police Department),പോലീസ് ഓഫീസര്‍മാരായ സ്വീറ്റിന്‍ ചെറിയാന്‍ (NYPD),ശ്രീകാന്ത് ഹരിദാസ് (Metropolitan Transit Authority Police Department),നീനാ ഫിലിപ്‌സ് (US Customs and Border Protection)എന്നിവരാണ് സംഘടനയെ നയിക്കുന്ന ട്രസ്സിമാര്‍.
വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍
Content Highlights: ANNUAL BANQUET
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..