അമേരിക്കന്‍ എയര്‍ലൈന്‍ ഈടാക്കിയ അധിക ബാഗേജ് ഫീസ് തിരിച്ച് നല്‍കാന്‍ ധാരണയായി


.

ഫോര്‍ട്ട്വര്‍ത്ത് (ഡാലസ്): അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരില്‍ നിന്നും നിയമവിരുദ്ധമായി വാങ്ങിയ അധിക ബാഗേജ് ഫീസ് 75 മില്യണ്‍ തിരിച്ച് നല്‍കാന്‍ ധാരണയായി.

ഡാലസ് ഫോര്‍ട്ട്വര്‍ത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിനെതിരെ 2021 ല്‍ അഞ്ചുയാത്രക്കാര്‍ ചേര്‍ന്ന് നല്‍കിയ ഫെഡറല്‍ ലോ സ്യൂട്ടിലാണ് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഒത്തുതീര്‍പ്പുണ്ടായത്.

സൗജന്യമായി ബാഗേജുകള്‍ ചെക്ക് ഇന്‍ ചെയ്യാം എന്ന ധാരണയില്‍ അമേരിക്കന്‍ എയര്‍ലൈനില്‍ നിന്നും ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്തവരാണ് നിര്‍ബന്ധമായും കൗണ്ടറിനു മുന്നിലെത്തുമ്പോള്‍ ബാഗ് ഫീസ് നല്‍കേണ്ടിവന്നത്.

2013 മുതല്‍ ഇങ്ങനെ ഫീസ് നല്‍കേണ്ടിവന്നവര്‍ക്ക് അത് തിരിച്ചുനല്‍കണമെന്നാണ് കോടതി ഉത്തരവ്.

25 ഡോളറാണ് ആഭ്യന്തര-കാനഡ വിമാനങ്ങളില്‍ ബാഗേജ് ഫീസായി ഇവര്‍ വാങ്ങിയിരുന്നത്. രണ്ടാമത്തെ ബാഗിന് 35 ഡോളറും ചാര്‍ജ് ചെയ്തിരുന്നു.
ഇത് നിയമവിരുദ്ധമാണെന്നും ഫീസ് തിരിച്ചുനല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും എയര്‍ലൈന്‍ ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇങ്ങനെ അധിക ഫീസ് വാങ്ങിയതില്‍ അമേരിക്കന്‍, ഡല്‍റ്റ, സൗത്ത്വെസ്റ്റ്, യു.എസ്.എയര്‍ലൈന്‍ 1.8 ബില്യണ്‍ ഡോളറാണ് ഉണ്ടാക്കിയത്.

കഴിഞ്ഞവര്‍ഷം ആഗോളതലത്തില്‍ പ്രധാന 20 എയര്‍ലൈന്‍സുകള്‍ കഴിഞ്ഞവര്‍ഷം 21 മില്യണ്‍ ഡോളറും സമ്പാദിച്ചു. 2013 മുതല്‍ 2021 വരെ യാത്രചെയ്്തവരില്‍ നിന്നും ഈടാക്കിയ ഫീസ് തിരിച്ചു ലഭിക്കുന്നതിന് ബാഗേജ് ഫീസ് ഉള്‍പ്പെടെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ ഇമെയില്‍ കോപ്പി ഹാജരാക്കേണ്ടതാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: American Airlines will refund $7.5 million to travelers for baggage fees


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented