19 ശതമാനം ശമ്പളവര്‍ധനവ്, അമേരിക്കന്‍ എയര്‍ലൈന്‍സ് നിര്‍ദേശം യൂണിയന്‍ നിരാകരിച്ചു


.

ന്യൂയോര്‍ക്ക്: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരുപതുശത മാനത്തോളം ശമ്പളവര്‍ധനവ് നല്‍കാമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് മാനേജ്‌മെന്റ് മുന്നോട്ട് വെച്ച കരാറില്‍ ഒപ്പുവെക്കുന്നതിന് അമേരിക്കന്‍ എയര്‍ലൈന്‍സ് പൈലറ്റ് യൂണിയന്‍ വിസമ്മതിച്ചു.

അലൈഡ് പൈലറ്റ് അസോസിയേന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ചേര്‍ന്ന് അഞ്ചിനെതിരെ 15 വോട്ടുകള്‍ക്കാണ് കരാറില്‍ ഒപ്പിടേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഒക്ടോബര്‍ 2 നാണ് ഇതുസംബന്ധിച്ച് വോട്ടെടുപ്പ് നടന്നത്. അലൈഡ് പൈലറ്റ് അസോസിയേഷന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിലെ 15000 പൈലറ്റുമാരെയാണ് പ്രതിനിധാനം ചെയ്യുന്നത്.



മാനേജ്‌മെന്റ് നിര്‍ദേശം നിരാകരിക്കുന്നതിനുള്ള കാരണം യൂണിയന്‍ വ്യക്തമാക്കിയിട്ടില്ല.

ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഇപ്പോള്‍ തന്നെ പൈലറ്റുമാരുടെ അഭാവം മൂലം നിരവധി സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നുണ്ട്.

ജീവിത സൗകര്യം വര്‍ധിപ്പിക്കുന്നതിനാവശ്യമായ ശമ്പളവര്‍ധനവാണ് യൂണിയന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. കരാര്‍ അംഗീകരിക്കുന്ന ഉടനെ 12 ശതമാനം വര്‍ധനവും ഒരു വര്‍ഷത്തിനുള്ളില്‍ 5 ശതമാനവും രണ്ടാംവര്‍ഷം 2 ശതമാനവും ഇങ്ങനെ 19 ശതമാനം വര്‍ധനവാണ് മാനേജ്‌മെന്റ് മുന്നോട്ടുവെച്ച നിര്‍ദേശത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. യൂണിയനും മാനേജ്‌മെന്റുമായുള്ള തര്‍ക്കം യാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടുണ്ടാകുന്നതാണ് യഥാര്‍ത്ഥ്യം

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: American Airlines pilots union rejects contract proposal with 19% raises


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented