ആമസോണ്‍ ജീവനക്കാരന് നായയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം


.

മിസ്സൗറി (കന്‍സാസ്): കന്‍സാസ് സിറ്റിയില്‍ നിന്നും 25 മൈല്‍ നോര്‍ത്ത്വെസ്റ്റിലുള്ള വീടിന് മുമ്പില്‍ നായകളുടെ കടിയേറ്റ് ആമസോണ്‍ ഡെലിവറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

ഒക്ടോബര്‍ 24ന് ഈ വീടിന് മുമ്പില്‍ ആമസോണ്‍ വാന്‍ മണിക്കൂറുകളോളം ഓണായി കിടക്കുന്നത് കണ്ടാണ് അയല്‍വാസികള്‍ പോലീസിനെ വിളിക്കുന്നത്. വാനിന്റെ ലൈറ്റും ഓണായി കിടന്നിരുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ ശരീരം മുഴുവന്‍ കടിയേറ്റ നിലയില്‍ ഡ്രൈവറുടെ ശരീരം യാര്‍ഡില്‍ കിടക്കുന്നതും രണ്ടു നായകള്‍ അവിടെ നിന്നും ഓടിപോകുന്നതും കണ്ടു. നായകള്‍ ഓടി വീട്ടിലേക്ക് കടന്നുവെങ്കിലും ആക്രമാസക്തമായ നായകളെ ഡെപ്യൂട്ടികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും റെ കൗണ്ടി ഷെരിഫ് സ്‌കോട്ട് ചൈല്‍ഡേഴ്സ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെര്‍മന്‍ ഷെപ്പേര്‍ഡ് വര്‍ഗത്തിലുള്ള നായകളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണത്തില്‍ ആമസോണ്‍ ജീവനക്കാരും മാനേജ്മെന്റും ദുഃഖം പ്രകടിപ്പിച്ചു.

പോലീസിന് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന് സന്നദ്ധമാണെന്ന് ആമസോണ്‍ സ്പോക്ക് പേഴ്സണ്‍ പറഞ്ഞു.



ഓഗസ്റ്റ് മാസം ഫ്ളോറിഡയില്‍ പോസ്റ്റല്‍ ജീവനക്കാരിയെ അഞ്ചു നായകള്‍ ഒരുമിച്ചു ആക്രമിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ എല്ലാവരും ആശങ്കാകുലരാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Amazon worker found dead in the yard after suspected mauling by 2 dogs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented