ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യസഹമന്ത്രി വി.മുരളീധരനുമായി യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂന്‍സ് ലാന്റ് ഭാരവാഹികള്‍ ചര്‍ച്ച നടത്തി.
വിദേശമലയാളികള്‍ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് നടത്തിയ ചര്‍ച്ചകളില്‍ ബ്രിസ്‌ബെനില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനസര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.
എയര്‍ ഇന്ത്യ വിമാനസര്‍വീസ് ബ്രിസ്‌ബെനില്‍ നിന്ന് നേരിട്ട് കേരളത്തിലേക്ക് നടത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ആലോചിച്ച് പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി.
ഓസ്‌ട്രേലിയന്‍ മലയാളികളുടെ ചിരകാലാഭിലാഷമായ കേരള ഹൗസ് ക്യൂന്‍സ് ലാന്റില്‍ സ്ഥാപിക്കുന്നതുമായ കാര്യങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ആലോചിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കി.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂന്‍സ് ലാന്റ് ഭാരവാഹികളായ ഡോ.ജേക്കബ് ചെറിയാന്‍, സിറില്‍ ജോസഫ്, പ്രൊഫ.എബ്രഹാം ഫ്രാന്‍സിസ്, ജിജി ജയനാരായണന്‍, ഷാജി തേക്കാനത്ത് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തയും ഫോട്ടോയും : ജോളി കരുമത്തി
Content Highlights: Air service from Brisbane to Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..