അഡ്വ.സിബി സെബാസ്റ്റ്യന്‍;പി.പി.എന്‍ സെക്രട്ടറിയേറ്റിലെത്തുന്ന ആദ്യ മലയാളി


.

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡണ്‍ലേരി പബ്ലിക്ക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്ക് (PPN) സെക്രട്ടറിയേറ്റിലേയ്ക്ക് മലയാളി പ്രാതിനിധ്യം. കണ്ണൂര്‍ ചെമ്പേരി സ്വദേശിയും, പൊതുപ്രവര്‍ത്തകനുമായ അഡ്വ.സിബി സെബാസ്റ്റ്യനാണ് 'ന്യൂ കമ്യുണിറ്റി ഇനിഷ്യേറ്റിവ്' പ്രതിനിധിയായി പിപിഎന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അറുനൂറോളം അംഗങ്ങളുള്ള ഡണ്‍ലേരി പി പി എന്നില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകനും ബ്ളാക്ക് റോക്ക് സീറോ മലബാര്‍ കമ്യുണിറ്റി ട്രസ്റ്റിയുമാണ് സിബി സെബാസ്റ്റ്യന്‍.

രാജ്യത്തുടനീളമുള്ള കൗണ്ടി കൗണ്‍സിലുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെ ഏകോപന സമിതിയാണ് പി പി എന്നുകള്‍. രാജ്യത്തിതാദ്യമാണ് ഒരു മലയാളി പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ സ്ട്രാറ്റജിക് പോളിസി കമ്മിറ്റിയിലേക്ക് പി.പി.എന്‍ പ്രതിനിധികളായി റെജി സി ജേക്കബ് (Environment, Climate Change & Energy)തോമസ് ജോസഫ് (Social Hou-sing) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അയര്‍ലന്‍ഡിലെ വികേന്ദ്രീകൃത പ്ലാനിംഗ് സംവിധാനത്തില്‍ പദ്ധതികള്‍ രൂപപ്പെടുത്താനുള്ള ദൗത്യമാണ് കൗണ്ടി തലത്തിലുള്ള ഓരോ പി.പി.എന്‍ സമിതികള്‍ക്കുമുള്ളത്. കൗണ്‍സിലര്‍മാരോടൊപ്പം പി പി എന്‍ പ്രതിനിധികളും ചേര്‍ന്ന് രൂപീകരിക്കുന്ന സ്ട്രാറ്റജിക് പോളിസി കമ്മിറ്റികളാണ് അടുത്ത വര്‍ഷങ്ങളിലേക്കുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കുക. കമ്യുണിറ്റി ഗ്രൂപ്പുകള്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഗ്രാന്റുകള്‍ ലഭിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കും കൗണ്ടി തലത്തിലുള്ള പിപിഎന്നുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

കണ്ണൂര്‍ സ്വദേശിയായ അഡ്വ.സിബി സെബാസ്റ്റ്യന്‍ കഴിഞ്ഞ 17 വര്‍ഷമായി കുടുംബസമേതം അയര്‍ലന്‍ഡിലാണ് താമസം. നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂള്‍ പാര്‌ലമെന്റ് അംഗമായും പയ്യന്നൂര്‍ കോളേജില്‍ യൂണിയന്‍ ചെയര്‍മാന്‍ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കെഎസ്യു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്ന സിബി സെബാസ്റ്റ്യന്‍ വിവിധ കമ്മിറ്റികളില്‍ നേതൃത്വം വഹിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.

മംഗലാപുരത്ത് എസ്ഡിഎം ലോ കോളേജിലെ നിയമപഠനത്തിനുശേഷം സിബി സെബാസ്റ്റ്യന്‍ കാസറഗോഡ് കണ്ണൂര്‍ ജില്ലാ കോടതികളില്‍ പ്രാക്ടീസ് ചെയ്തതിനു ശേഷം തലശ്ശേരി ജില്ലാ കോടതിയിലും ജോലി ചെയ്തിരുന്നു. പ്രൊസിക്യുട്ടറുടെ ഓഫിസില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ പ്രമാദമായ പല രാഷ്ട്രീയ കേസുകളിലും പ്രൊസിക്യുഷനെ സഹായിച്ചിരുന്നു. പ്രമാദമായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികള്‍ക്ക് വധശിക്ഷയും ജീവപര്യന്തവും തലശ്ശേരി ജില്ലാ കോടതി വിധിച്ചപ്പോള്‍ ചന്ദ്രന്‍ ചന്ദ്രോത്തിനൊപ്പം പ്രോസിക്യുഷനെ സഹായിച്ചിരുന്നത് അഡ്വ.സിബി സെബാസ്റ്റ്യന്‍ ആയിരുന്നു.

ഐറീഷ് നിയമത്തില്‍ ഉപരിപഠനം നടത്തുന്ന സിബി സെബാസ്റ്റ്യന്‍ ഐറീഷ് രാഷ്ട്രീയത്തില്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സജീവ് പ്രവര്‍ത്തകനും ''ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കമ്മ്യൂണിറ്റിയുടെ 2023-2024 വര്‍ഷത്തെ സഘാടക സമതി ചീഫ് കോര്‍ഡിനേറ്ററും കൂടിയാണ്. ബ്‌ളാക്ക്‌റോക് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായി ജോലിചെയ്യുന്ന ആലക്കോട് മേരിഗിരി സ്വദേശി പഴയിടത്ത് ടെന്‍സിയ ടോം ഭാര്യയാണ്. ഡബ്ലിന്‍ യൂനിവേഴ്സിറ്റി ഗ്രാഡുവേറ്റ് വിദ്യാര്‍ത്ഥിയായ എഡ് വിന്‍, എറിക്ക്, ഇവാനിയ മരിയ എന്നിവര്‍ മക്കളാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്‍

Content Highlights: Adv.Siby Sebastian


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented