പവര്‍സോള്‍ ലോട്ടറി 2.04 ബില്യണ്‍ ഭാഗ്യവാന്‍ കാലിഫോര്‍ണിയയില്‍ നിന്ന്


.

കാലിഫോര്‍ണിയ: വിജയിയെ കണ്ടെത്താനാകാതെ നീണ്ടുപോയ പവര്‍സോള്‍ ലോട്ടറി ജാക്ക്പോട്ട് വിജയിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 10-33-41-47-56 പവര്‍സോള്‍ നമ്പറിനാണ് 2.04 ബില്യണ്‍ ഡോളര്‍ സമ്മാനമായി ലഭിക്കുക. ലോട്ടറി വിജയി കാലിഫോര്‍ണിയ സംസ്ഥാനത്തുനിന്നാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

11.2 മില്യണ്‍ ടിക്കറ്റുകളില്‍ 98.1 മില്യണ്‍ ഡോളറാണ് സമ്മാനതുകയായി ലഭിച്ചിരിക്കുന്നത്. എല്ലാവരുടെയും ടിക്കറ്റുകള്‍ പരിശോധിച്ച് സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും ലോട്ടറി അധികൃതര്‍ പറഞ്ഞു.



1.9 ബില്യണ്‍ ഡോളറില്‍ നറുക്കെടുക്കപ്പെടേണ്ട ഭാഗ്യവാനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സംഖ്യ വളര്‍ന്ന് 2.04 ബില്യണ്‍ ഡോളറാകുകയായിരുന്നു.

ഭാഗ്യവാനായ ടിക്കറ്റിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും എത്രയും വേഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോട്ടറി അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് വിറ്റ കാലിഫോര്‍ണിയയിലെ ഗ്യാസ് സ്റ്റേഷന്‍ ഉടമ ജോസഫിന് 1 മില്യണ്‍ ഡോളറാണ് കമ്മീഷനായി ലഭിക്കുക.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: A single winning ticket for the $2.04 billion Powerball jackpot was sold in California


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented