ഒക്‌ലഹോമയില്‍ വീടിന് തീപിടിച്ച് 8 പേര്‍ മരിച്ചു


.

ഒക്‌ലഹോമ: ഒക്‌ലഹോമ ബ്രോക്കന്‍ ബോയില്‍ ഒക്ടോബര്‍ 27 ന് രാവിലെ അഗ്‌നിക്കിരയായ വീട്ടില്‍ നിന്നും എട്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി ബ്രോക്കന്‍ ബോ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഒക്‌ലഹോമ തലസ്ഥാനമായ തുള്‍സയില്‍ നിന്നും 20 മൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന ഈ വീട്ടില്‍ നിന്നും തീ ഉയരുന്നതായി സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയത്. തീ കെടുത്തി അകത്തു പ്രവേശിച്ചപ്പോള്‍ എട്ടുപേര്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. മരണകാരണം വ്യക്തമല്ലെങ്കിലും കൊലപാതകമായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.



ആറുകുട്ടികളും രണ്ടു മുതിര്‍ന്നവരുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നതെന്ന് സമീപവാസികള്‍ പറയുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമല്ല.

ബ്രോക്കന്‍ ബോ, വളരെ ശാന്തമായ ഒരു സിറ്റിയാണെന്ന് പോലീസ് വക്താവ് ഈതന്‍ ഹച്ചിന്‍സണ്‍ പറഞ്ഞു.

യു.എസ്. ബ്യൂറോ ഓഫ് ആര്‍ക്കഹോള്‍, ഫയര്‍ ആംഡ് എക്സ്പ്ലോസീവ് വിഭാഗവും പോലീസിനോടൊപ്പം അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. പോലീസ് സമീപവാസികളെ ചോദ്യം ചെയ്്തുവരുന്നുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: 8 people were found dead in a house fire


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented