സംഗീത നൃത്ത പ്രതിഭകൾ മാറ്റുരയ്‌ക്കുന്ന 7 Beats സംഗീതോൽസവം, സീസൺ - 6


4 min read
Read later
Print
Share

.

ലണ്ടൻ: യുകെ മലയാളികളുടെ ഇടയിൽ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ സീസൺ - 6 & ചാരിറ്റി ഈവെന്റ് ലണ്ടനിലെ വാട്ട്ഫോർഡിൽ മാർച്ച് 18 ന്‌ നടത്തപ്പെടുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ വൻ വിജയങ്ങൾക്ക് ശേഷം യുകെയുടെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന പ്രഗത്ഭരായ സംഗീത നൃത്ത പ്രതിഭകൾ കലാമാമാങ്കത്തിനു മാറ്റുരക്കുന്ന ചരിത്രവേദിക്കു ആതിഥേയത്വം വഹിക്കുവാൻ മൂന്നാം തവണയും അവസരം ലഭിച്ചത് ലണ്ടനിലെ പ്രശസ്ത ജീവകാരുണ്യ സംഘടനയായ കേരളാ കമ്മ്യൂണിറ്റി ഫൌണ്ടേഷൻ ചാരിറ്റി ട്രസ്റ്റ് (KCF) വാട്ട്ഫോർഡിനാണ്. ലണ്ടനിലെ പ്രധാന നഗരങ്ങളിലൊന്നായ വാട്ട് ഫോർഡിൽ സീസൺ 6 വിപുലമായി സംഘടിപ്പിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മാർച്ച് 18 ന്‌ ഉച്ചകഴിഞ്ഞു 3 മണിക്കാരംഭിക്കുന്ന 'സംഗീതോത്സവം' രാത്രി 10 മണിയോടെ സമാപിക്കും.

7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -6 നു മുഖ്യാതിഥിയായെത്തുന്നത് വാട്ട്ഫോർഡ് MP ഡീൻ റസ്സൽ ആണ്. യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിയും, ഒ.എൻ.വി. കുറുപ്പിന്റെ ചെറുമകളും പ്രശസ്ത നർത്തകിയുമായ അമൃത ജയകൃഷ്ണനും സംഗീതോത്സവത്തിൽ അതിഥികളായി പങ്കുചേരും. കൂടാതെ കേരളത്തിൽ നിന്നും, ഇന്ത്യ ടു യുകെ, കേരളാ രജിസ്ട്രേഷൻ വാഹനത്തിൽ ഓവർ ലാൻഡ് ടൂർ നടത്തി ലണ്ടനിൽ എത്തിച്ചേർന്ന പ്രശസ്ത യുട്യൂബർ 'മല്ലു ട്രാവലർ' സ്പെഷ്യൽ ഗസ്റ്റായി പരിപാടിയിൽ പങ്കെടുക്കും.
മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി പത്മഭൂഷൻ ഒ.എൻ.വി. കുറുപ്പിന്റെ അനുസ്‌മരണവും ഇതേ വേദിയിൽ നടത്തപ്പെടുന്നതാണ്.
കഴിഞ്ഞ അഞ്ച് വർഷമായി യുകെയിൽ നിരവധി സംഗീത നൃത്ത പ്രതിഭകൾക്കു തങ്ങളുടെ മികവ് തെളിയിക്കുവാനായി ഒരുക്കിയ 'സംഗീതോത്സവം ചാരിറ്റി ഇവന്റിൽ' നിന്നും സ്വരൂപിച്ചു കിട്ടിയ ജീവകാരുണ്യ നിധിയിൽ നിന്നും കേരളത്തിലെ നിരവധി നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ സംഘാടകർക്ക്‌ അഭിമാനിക്കാം.
സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ യുകെയിലെ യുവതലമുറയിലെ 15 ൽ അധികം യുവ പ്രതിഭകൾ ഓ.എൻ.വി ഗാനങ്ങളുമായി വേദിയിൽ എത്തുമ്പോൾ, യുകെയിലെ അറിയപ്പെടുന്ന മുതിർന്ന 15 ൽ പരം ഗായികാ ഗായകന്മാരും സംഗീതോത്സവം സീസൺ 6 -ൽ സംഗീത വിരുന്നൊരുക്കും.
സംഗീതോത്സവത്തിനു മാറ്റ് കൂട്ടുവാൻ കാതിനും കണ്ണിനും കുളിർമ പകരുന്ന സിനിമാറ്റിക്, സെമി ക്ലാസിക്കൽ നൃത്തങ്ങളുമായി യുകെയുടെ വിവിധയിടങ്ങളിൽ നിന്നുള്ള നാട്യ മയൂരങ്ങൾ തങ്ങളുടെ നൃത്തചുവടുകളിലൂടെ വേദി കീഴടക്കും.
ഓ എൻ വി കുറുപ്പ് മാഷിന്റെ ചെറു മക്കളായ ആമി ജയകൃഷ്‌ണൻ, സുമിത ജയകൃഷ്ണൻ & ടീം നയിക്കുന്ന 'മായലോക ലണ്ടൻ' അവതരിപ്പിക്കുന്ന 'ഓ എൻ വി മെഡ്‌ലി', മഞ്ജു സുനിൽ, ലക്ഷ്മി എസ് പിള്ള എന്നിവർ ചേർന്നവതരിപ്പിക്കുന്ന 'ലാസ്യ രസ' റെഡ്‌ഡിങ് ടീമിന്റെ സെമി ക്ലാസിക്കൽ നൃത്തം, ടീം ജതി ഈസ്റ്റ് ലണ്ടനിലെ കൃഷ്ണ പ്രീതി, അഞ്ജലി നായർ, ആരതി എസ് നായർ അവതരിപ്പിക്കുന്ന 'ബോളിവുഡ് ഡാൻസ്', മുൻ യുക്മ കലാതിലകം മിന്ന ജോസ് സാലിസ്ബറി അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്, കഴിഞ്ഞ വർഷത്തെ യുക്മ കലാ പ്രതിഭ ടോണി അലോഷ്യസ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, വാറ്റ്‌ഫോർഡ് KCF ലെ ദൃതി, ജിയാന, അനാമിക & നിയാ എന്നീ കുട്ടികൾ ചേർന്നവതരിപ്പിക്കുന്ന സെമിക്ലാസിക്കൽ 'ഫ്യൂഷൻ ഡാൻസ്', ത്രിനേത്ര നടനം വാറ്റ്‌ഫോർഡിലെ ജയശ്രീ, ഷെല്ലി & ഗ്രീഷ്‌മ ചേർന്നവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ നൃത്തം, ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്തു സൻവി ധരനൊപ്പം ചേർന്നവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ നൃത്തം, പീറ്റർബോറോയിലെ ഭരതം ഡാൻസ് സ്കൂളിലെ നന്ദിത ജയൻ & അലീന ജോസഫ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ നൃത്തം, ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്ത ബോളിവുഡ് ഡാൻസ് പാർവതി മധുപിള്ളൈ, സൻവി ധരൻ, സൻസിതാ ധരൻ എന്നിവരാണ് നൃത്തവിസ്മയവുമായി വേദിയിലെത്തുക.

ശ്രീജ മധു & പാർവതി മധുപിള്ളൈ ക്രോയ്ഡോൺ അവതരിപ്പിക്കുന്ന ഭരത നാട്യം, ബെഡ്ഫോർഡിലെ റോസിറ്റ് സാവിയോ, നികിത ലെൻ, അനൈനാ ജീവൻ & ഡെന്ന ആൻ ജോമോൻ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്, ബെഡ്ഫോർഡ് ബ്ലാസ്റ്റേഴ്‌സ് എഡ്വിൻ വിലാസ് , കരൺ ജയശങ്കർ ഷെല്ലിൻ, ജ്യൂവൽ ജിനേഷ്‌, അന്ന വിലാസ്, എലിസബത്ത് ജോസ്, ലെന എലിസബത്ത് അനീഷ് എന്നീ കുട്ടികൾ അവതരിപ്പിക്കുന്ന ബോളിവുഡ് ഡാൻസ്, ബെഡ്ഫോർഡിലെ അന്ന മാത്യു അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തം, ശ്രേയ & എൽസ വാട്ഫോർഡിന്റെ സെമിക്ലാസ്സിക്കൽ ഡാൻസ്, ശ്രേയ സജീവ് എഡ്മണ്ടൻ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, മേബൽ ബിജു, ക്രോളി അവതരിപ്പിക്കുന്ന ഭരതനാട്യം, വാട്ട്ഫോർഡിലെ സണ്ണി ജോസഫ് അവതരിപ്പിക്കുന്ന നൃത്തം എന്നിങ്ങനെ നിരവധിയായ വൈവിധ്യമാർന്ന പരിപാടികൾ സംഗീതോത്സവം സീസൺ 6 നെ വർണ്ണാഭമാക്കും.

സംഗീതോത്സവം സീസൺ 6 ൽ ഓ എൻ വി സംഗീതവുമായി എത്തുന്നത് ദൃഷ്ടി പ്രവീൺ (സൗത്തെൻഡ്), ജൊഹാന ജേക്കബ് (ലിവർപൂൾ) ഡെന്ന ആൻ ജോമോൻ (ബെഡ്ഫോർഡ്), ആനി അലോഷ്യസ് (ല്യൂട്ടൻ) സൈറ മരിയ ജിജോ (ബെർമിംഗ്ഹാം) ഹെയ്‌സൽ ജിബി (ലിവർപൂൾ) നേഹ ദിനു (വൂസ്റ്റർ) കെറിൻ സന്തോഷ് (നോർത്താംപ്ടൺ) പാർവതി മധു പിള്ളൈ (ക്രോയ്ടോൻ) കരൺ ജയശങ്കർ ഷെലിൻ (ബെഡ്ഫോർഡ്) ആലിയ സിറിയക് (മെയ്ഡ് സ്റ്റോൺ) കരുണ ജോൺ (വാറ്റ്‌ഫോർഡ്) ക്രിസ്താനിയോ ജിബി (ലിവർപൂൾ ) റെബേക്ക ആൻ ജിജോ (ബെർമിംഗ്ഹാം) ഇമ്മാനുവൽ തോമസ് (വാറ്റ്‌ഫോർഡ്) പാർവതി ജയകൃഷ്ണൻ (ക്രോയ്ടോൻ) എന്നിവരാണ്

കൂടാതെ 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡിന്റെ അമരക്കാരൻ മനോജ് തോമസ് (കെറ്ററിംഗ്‌) ലിൻഡ ബെന്നി (കെറ്ററിംഗ്‌) ജോൺസൻ ജോൺ (ഹോർഷം) അനീഷ് & ടെസ്സമോൾ (ബോൺമൗത്) പ്രതീക് ദേവീപ്രസാദ്‌ (വോക്കിങ്ഹാം) സാജു വർഗീസ് (ബെർമിങ്ഹാം) നികിത ലെൻ (ബെഡ്ഫോർഡ്) മഹേഷ് ദാമോദരൻ (സന്ദർലാൻഡ്) അർച്ചന മനോജ് (വാറ്റ്‌ഫോർഡ് ) Dr സുനിൽ കൃഷ്ണൻ (ബെഡ്ഫോർഡ്) ശ്രീ രാജ് (വാറ്റ്‌ഫോർഡ്) ഉല്ലാസ് ശങ്കരൻ (പൂൾ) ജിൻറ്റോ മാത്യു (ഡാർട്ടഫോർഡ് ) ആൻറ്റോ ബാബു (ബെഡ്ഫോർഡ്) സെബാസ്റ്റ്യൻ വർഗീസ് (വൂസ്റ്റർ) സജി ജോൺ (ലിവർപൂൾ) എന്നിവരും കലാസന്ധ്യയിൽ വിഭവങ്ങൾ ചേർക്കും.

യൂകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആണ് ഇത്തവണയും 7Beats സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ. കൂടാതെ മറ്റു സ്പോൺസേർസ്: പോൾ ജോൺ സോളിസിറ്റേഴ്‌സ്, ദി ഗ്ലോബൽ സ്റ്റഡി ലിങ്ക്, LGR അക്കാഡമി ,ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി,ഫോർട്ടിസ് ഹെൽത്ത് കെയർ ലിമിറ്റഡ്,മലബാർ ഫുഡ്‌സ് ലിമിറ്റഡ്, ഡ്യൂ ഡ്രോപ്‌സ് കെയർ സൊല്യൂഷൻസ് , യൂണിസെൻ പബ്ലിക് സർവീസ് യൂണിയൻ,തട്ടുകട റെസ്റ്റോറെന്റ്‌ ലണ്ടൻ,കേക്ക് ആർട് വാറ്റ്‌ഫോർഡ്, വൺ ആർക് യുകെ എന്നിവരുടെ പരിപൂർണ്ണ പിന്തുണയോടെയാണ് സംഗീതോത്സവം സീസൺ- 6 അരങ്ങേറുക. റേഡിയോ പാർട്ണറായി റേഡിയോ ലയിനം. ഫോട്ടോഗ്രാഫി, വീഡിയോ & ലൈവ് സ്ട്രീം ചെയ്യുന്നത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോസ് & വീഡിയോഗ്രാഫി,എന്നിവരാണ്.

Dr അജിമോൾ പ്രദീപ് ടീം നയിക്കുന്ന 'ഉപഹാർ' ടീമിന്റെ സ്റ്റം സെൽ കാമ്പയിൻ സംഗീതോത്സവ വേദിയോട് ചേർന്ന് നടക്കുന്നതായിരിക്കും.

സംഗീതോത്സവം സീസൺ-6 നു അവതാരകരായെത്തുന്നത് പ്രശസ്ത നർത്തകിയും, ടെലിവിഷൻ അവതാരകയുമായ അനുശ്രീ നായരും, റേഡിയോ ജോക്കി R J ബ്രൈറ്റ്, ജോൺ തോമസ്, ഷീബാ സുജു എന്നിവരാണ്. സൗണ്ട് & ലൈറ്റ്‌സ് കൈകാര്യം ചെയ്യുന്നത് 'ബീറ്റ്‌സ് യുകെ'' നോർത്താംപ്ടണും ,'കളർ മീഡിയ' ലണ്ടന്റെ ഫുൾ HD LED സ്ക്രീനും 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -6 നു നിറപ്പകിട്ടേകും. നാവിൽ രുചിയേറും വിവിധയിനം കേരളാ വിഭവങ്ങളുമായി മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന വാട്ട്ഫോർഡിലെ 'KCF KITCHEN ' ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും.

തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് നിങ്ങളെ ഏവരേയും സകുടുംബം ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.

Venue:
Holywell Community Centre, Watford, WD18 9QD

For More details please contact our team:

Sunnymon Mathai:07727 993229
Jomon Mammoottil:07930431445
Cllr Dr Sivakumar :07474 269097
Manoj Thomas:07846 475589

Content Highlights: 7 Beats, Kerala Community Foundation Charitable Trust

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented