ഡാലസ് എയര്‍ ഷോയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം


.

ഡാലസ്: ഡാലസ് എയര്‍ ഷോയില്‍ പങ്കെടുത്ത രണ്ടു വിമാനങ്ങള്‍ ആകാശത്ത് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനിടയില്‍ കൂട്ടിയിടിച്ച് ആറു പേര് മരിച്ചതായി ഞായറാഴ്ച ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ഒരു ബോയിംഗ് ബി 17 ഫ്ളയിംഗ് ഫോര്‍ട്രസും, ബെല്‍ പി 63 കിംഗ്‌കോബ്രയുമാണ് കൂട്ടിയിടിച്ചത്.



നിരവധി വിമാനങ്ങള്‍ ഒരേ സമയം ആകാശത്ത് പറക്കുകയായിരുന്നു. പശ്ചാത്തലത്തില്‍ ദേശഭക്തി ഗാനം മുഴങ്ങുമ്പോള്‍ എയര്‍ഷോയിലെ കമന്റേറ്റര്‍ ഒരോ വിമാനങ്ങളുടെ പ്രാധാന്യവും വിവരിക്കുന്നുണ്ടായിരുന്നു.

അപകടം ഹൃദയഭേദകമാണെന്ന് ഡാലസ് മേയര്‍ എറിക് ജോണ്‍സണ്‍ പ്രതികരിച്ചു. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ലോക്കല്‍ പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് അപകടസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചതായി മേയര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ വിശദ വിവരങ്ങളോ, അപകടത്തിന്റെ കാരണമോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പരിചയ സമ്പന്നരായ വിരമിച്ച സൈനിക പൈലറ്റുമാരാണ് വിമാനത്തിന്റെ കോക്പിറ്റില്‍ ഉണ്ടായിരുന്നതെന്നും അവര്‍ വ്യക്തമാക്കി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: 6 dead after a pair of vintage military aircraft collided at a Dallas air show


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented