.
ഷിക്കാഗോ: ഷിക്കാഗോയില്‍ ഈയിടെ നാലിടത്തായി നടന്ന പോസ്റ്റല്‍ ജീവനക്കാരെ തോക്കുചൂണ്ടി കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് യു.എസ്. പോസ്റ്റല്‍ സര്‍വീസ് 50,000 ഡോളര്‍ വാഗ്ദാനം ചെയ്തു.
ഷിക്കാഗോ സിറ്റിയുടെ സൗത്ത് സൗണ്ടില്‍ 3 കവര്‍ച്ചയും നോര്‍ത്ത് സൈഡ് ലിങ്കന് പാര്‍ക്കില്‍ ഒരു കവര്‍ച്ചയുമാണ് നടത്തിയത്. നാലും നടന്നത് പകലാണെന്ന് പോസ്റ്റല്‍ അധികൃതര്‍ വെളിപ്പെടുത്തി.
ബുധനാഴ്ച ഏറ്റവും ഒടുവില്‍ നടന്ന കവര്‍ച്ചയില്‍ രണ്ടുപേരാണ് മെയില്‍ ഡെലിവറിമാനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തത്. സംഭവത്തിനുശേഷം കാറില്‍ കയറി പ്രതികള്‍ രക്ഷപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ വളരെ ദൗര്‍ഭാഗ്യകരമാണെന്നും ഇതിനു ഉത്തരവാദികളായവരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് ഏതറ്റം വരെ പോകുമെന്നും അതിന്റെ ആദ്യ നീക്കമെന്ന നിലയിലാണ് 50,000 ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും പോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.
ഷിക്കാഗോയിലെ പോസ്റ്റല്‍ ജീവനക്കാരുടെ യൂണിയന് സംഭവത്തെ അപലപിച്ചു. പോസ്റ്റല്‍ ജീവനക്കാര്‍ ഭയത്തിലാണെന്നും ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: 50,000 reward has been offered after four U.S. postal workers have been robbed in the last week
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..