.
ലൂസിയാന: സതേണ്‍ യൂണിവേഴ്സിറ്റിയിലെ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്ളാറ്റ് ടയര്‍ മാറുന്നതിനിടയില്‍ മറ്റൊരു സെമിട്രാക്ക് ഇടിച്ചുകയറി ദാരുണമായി കൊല്ലപ്പെട്ടു. ട്യാന്‍ വില്യംസ് (19), ബ്രോഡ്റിക്ക് മൂര്‍ (19), ഡൈലന് യംഗ് (21) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു. ഡാലസില്‍ നിന്നും 250 മൈല്‍ ദൂരെയായിരുന്നു അപകടം.
ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി മൂവരും ടെക്സാസില്‍ നിന്നും ലൂസിയാനയിലേക്ക് കാറില്‍ പുറപ്പെട്ടവരായിരുന്നു. ലൂസിയാന 1-49 നാച്ചിറ്റോച്ചസില്‍ വെച്ച് ചൊവ്വാഴ്ചയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിയത്. ഇന്റര്‍ സ്റ്റേറ്റ് ഷോള്ഡറിലേക്ക് വാഹനം നീക്കിയിട്ടതിനുശേഷം മൂന്നുപേരും ചേര്‍ന്ന് ടയര്‍ മാറുന്നതിനുള്ള ശ്രമത്തിലായിരുന്നു. പെട്ടെന്നായിരുന്നു 62 കാരന് ഓടിച്ചിരുന്ന സെമി ട്രക്ക് ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചുകയറിയത്. മൂന്നുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സെമി ട്രക് ഓടിച്ചിരുന്നയാളെ പോലീസ് പിന്നീട് പിടികൂടി ചോദ്യം ചെയ്തു. മദ്യപിച്ച് വണ്ടിയോടിച്ചതാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട മൂന്നുപേരും യൂണിവേഴ്സിറ്റി ബാന്റ് ടീമിലെ വാഗ്ദാനങ്ങളായിരുന്നുവെന്ന് മാര്‍ച്ചിംഗ് ബാന്റ് ഡയറക്ടര്‍ കെന്ഡ്രില് ടെയ്ലര് പറഞ്ഞു. മൂസിക് മേജറായിരുന്നു മൂവരുടെയും പഠനവിഷയം. രണ്ടുപേര്‍ ഡാലസില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: 3 Southern University marching band members killed while changing tire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..