.
ഓസ്ട്രേലിയൻ കളിക്കളങ്ങളിൽ ഒരു പടകുതിരയെപോലെ കുതിച്ചു പാഞ്ഞ, ഓസ്ട്രേലിയൻ ഫുട്ബോൾ ഗ്രൗണ്ടുകളിൽ ചെറുപ്രായത്തിൽ തന്നെ ഇതിഹാസങ്ങൾ തീർത്ത, ബ്രിസ്‌ബേൻ മലയാളികളുടെ പ്രിയ താരം ഹെഗൽ ജോസെഫിന്റെ നാമധേയത്തിലുള്ള രണ്ടാമത് കൈരളി ബ്രിസ്‌ബേൻ ഓൾ ഓസ്‌ട്രേലിയ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് കൂപ്പർസ് പ്ലെയിൻസിലുള്ള ഗ്രിഫിത് യൂണിവേഴ്സിറ്റിയുടെ നൈതൻ ക്യാമ്പസ്സിൽ (Nathan Campus) വെച്ച് മാർച്ച് 18 ന് രാവിലെ 7 മണി മുതൽ വൈകിട്ട് 7.30 വരെ നടത്തപ്പെടുന്നു.
കാൽപ്പന്തുകളിയുടെ സകല സൗന്ദര്യവും നെഞ്ചിലേറ്റി കൊണ്ട് 16 അന്തർസംസ്ഥാന ടീമുകൾ നാലു ഗ്രൂപ്പുകളിലായി എറ്റുമുട്ടുന്നു. ഓസ്ട്രേലിയൻ മണ്ണിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കൈരളി നടത്തുന്ന ഈ ഫുട്ബോൾ മാമാങ്കത്തിലേക്ക് ഓസ്‌ട്രേലിയയിലുള്ള എല്ലാ ഫുട്ബോൾ പ്രേമികളെയും കൈരളി ബ്രിസ്‌ബേൻ എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്യുന്നു.
ഓസ്‌ട്രേലിയയിലെ അറിയപ്പെടുന്ന മോർട്ടഗേജ് ആൻറ് ഫൈനാൻസ് ബ്രോക്കിങ് കമ്പനി ആയ ലോൺ ഹൗസ് ലെൻഡിങ് സൊല്യൂഷൻസ് ആണ് ഈ ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ.
നാലു പൂളുകളിലായി ഇരുപത്തിയഞ്ചോളം മത്സരങ്ങൾ അരങ്ങേറുമ്പോൾ ഈ ടൂർണമെന്റിലെ വിജയികളെ കാത്തിരിക്കുന്നത് കൈ നിറയെ സമ്മാനങ്ങളാണ്. രണ്ടായിരത്തി അഞ്ഞൂറ്റൊന്നു ഓസ്‌ട്രേലിയൻ ഡോളറും എവർറോളിങ് ട്രോഫിയും ആണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്കായി ആയിരത്തൊന്നു ഡോളർ ക്യാഷ് പ്രൈസും റണ്ണർ അപ്പ് ട്രോഫിയും മൂന്നാം സ്ഥാനക്കാർക്കായി അഞ്ഞൂറ്റൊന്നു ഡോളർ ക്യാഷ് പ്രൈസും ഷീൽഡും നാലാം സ്ഥാനക്കാർക്കായി ഇരുനൂറ്റി അമ്പത്തൊന്നു ഡോളർ ക്യാഷ് പ്രൈസും ആണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ സ്പോൺസറായ ലോൺ ഹൌസ് ലെൻഡിങ് സൊല്യൂഷനോടൊപ്പം പ്രോപ്പർട്ടി ഗ്രൂപ്പുകളായ സെഞ്ച്വറി ട്വെന്റി വൺ, 8 പി എം പ്രോപ്പർട്ടീസ്, സ്മാർട്ട് ഫ്ളോറിങ്, മൂസാപ്പിള്ളി കാറ്ററിംഗ്‌സ്, ലെമൺ ചില്ലിസ്, ozy net റിയൽ എസ്റ്റേറ്റ്, ഓറഞ്ച് വാലി റിസോർട്സ്, ബ്രിസ് അക്കൗണ്ട്സ്, ദോശ ഹട് റെസ്റ്റോറന്റ്, എലഗന്റ്‌സ് ഷട്ടെർസ് ആൻഡ് ബ്ലൈൻഡ്‌സ്, കലവറ കാറ്ററിംഗ്‌സ്, ഇഞ്ചക്കൽ ലോയേഴ്സ്, ഇന്ത്യൻ സ്‌പൈസ് ഷോപ്, ഫ്ലൈ വേൾഡ് ടൂർസ് ആൻഡ് ട്രാവെൽസ്, ട്രിനിറ്റി അക്കൗണ്ടൻറ്സ് എന്നിവരാണ് ടൂർണമെന്റിന്റെ ഇതര സ്‌പോൺസർമാർ.
ടൂർണമെന്റിലെ മികച്ച കളിക്കാരന് ഗോൾഡൻ ബോൾ, മികച്ച യൂത്ത് പ്ലെയറിനു ഗോൾഡൻ ബോയ്, ഏറ്റവും കൂടുതൽ ഗോൾ അടിക്കുന്ന കളിക്കാരന് ഗോൾഡൻ ബൂട്ട്, ഏറ്റവും മികച്ച ഗോൾ കീപ്പറിന് ഗോൾഡൻ ഗ്ലോവ് എന്നിങ്ങനെ നിരവധി വ്യക്തിഗത സമ്മാനങ്ങളും കൈരളി ബ്രിസ്‌ബേൻ ഒരുക്കിയിട്ടുണ്ട്.
1. സ്പോർട്ടിങ് FNQ, കെയിൻസ്
2. ടൈരെന്റ് ടസ്‌കേഴ്‌സ് എഫ് സി, ടൂവുമ്പ
3. ഗോൾഡ് കോസ്റ്റ് സ്റ്റോർമ്മസ്, ഗോൾഡ് കോസ്റ്റ്
4. സൺ ഷൈൻ കോസ്റ്റ് എഫ് സി
5. മീശ എഫ് സി, ബ്രിസ്‌ബേൻ
6. ബ്രിസ്‌ബേൻ ബ്ലാസ്റ്റേഴ്‌സ്
7. മെൽബോൺ സൺ ഷൈൻ എഫ് സി
8. കാന്റർബറി എഫ് സി, സിഡ്നി
9. ബ്രിസ്‌ബേൻ ടൈറ്റൻസ്
10. ഇപ്സ്വിച്ച് യുണൈറ്റഡ് എഫ് സി
11. കോസ്റ്റൽ എഫ് സി, സൺ ഷൈൻ കോസ്റ്റ്
12. സോക്കാർ എഫ് സി, ബ്രിസ്‌ബേൻ
13. സൗത്ത് സൈഡ് സോക്കർ സ്റ്റുഡ്സ്, ബ്രിസ്‌ബേൻ
എന്നിങ്ങനെ മെൽബൺ, കാൻബറ, സിഡ്നി, ക്യുൻസ് ലാൻഡ് എന്നിവിടങ്ങളിൽ നിന്നും പതിമൂന്നു അന്തർ സംസ്ഥാന ക്ലബ്ബുകളിൽ നിന്നുമായി പതിനാറു ടീമുകൾ നാലു പൂളുകളിലായി മാറ്റുരക്കുന്ന അത്യന്തം വാശിയേറിയ ഒരു ഫുട്ബോൾ മത്സരത്തിനാണ് ബ്രിസ്‌ബേൻ മാർച്ച് മാസം പതിനെട്ടാം തിയതി സാക്ഷ്യം വഹിക്കുക.
ഫുട്ബോൾ കളിക്കളത്തിലേക്ക് കാലെടുത്തുവെക്കുന്ന ഭാവി വാഗ്ദാനങ്ങളായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പതിനാറു വയസ്സിൽ താഴെയുള്ളവരുടെ നാലു പ്രദർശന മത്സരങ്ങൾ. ഈ ടൂർണമെന്റ് കാണുവാനും ആസ്വദിക്കുവാനും എല്ലാ ഫുട്ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നു.
Content Highlights: Football Tournament, Kairali Brisbane
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..