.
ഹൂസ്റ്റണ്‍: വ്യാഴാഴ്ച താങ്ക്സ് ഗിവിംഗ് ഡിന്നറിനുശേഷം രാത്രി 9.30 മണിയോടെ ബാഗറ്റ് ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂസ്റ്റണ്‍ പോലീസ് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നോര്‍ത്ത് വെസ്റ്റ് ഹൂസ്റ്റണിലാണ് സംഭവം.
രാത്രി ഭക്ഷണത്തിനുശേഷം വീട്ടിനകത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെയാണ് പിന്‍വാതിലിലൂടെ അക്രമി അകത്ത് പ്രവേശിച്ച് വെടിവെപ്പ് നടത്തിയത്.
ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെടുകയും 15 വയസുള്ള കൗമാരക്കാരനെയും മറ്റൊരു പുരുഷനെയും വെടിയേറ്റ നിലയിലും പോലീസ് കണ്ടെത്തി.
സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കൊല്ലപ്പെട്ട സ്ത്രീയുടെ മുന്‍ കാമുകന് 38 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തതായി ചീഫ് പട്രീഷ കാന്റ് അറിയിച്ചു. വീടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ വെടിവെപ്പ് ആരംഭിച്ചതോടെ അടുത്ത മുറികളിലേക്ക് ഓടി. സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവിടെ ഇത്തരത്തിലുള്ള സംഭവം ഉണ്ടാകുന്നത് ആദ്യമായാണെന്ന് സ്ഥലവാസികള്‍ പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: 2 shot to death, 2 injured after Thanksgiving dinner at Houston home
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..