പിതാവിന്റെ വധശിക്ഷയ്ക്ക് ദൃക്സാക്ഷിയാകണമെന്നാവശ്യപ്പെട്ട് മകള്‍ കോടതിയില്‍


.

സെന്റ് ലൂയിസ് (മിസ്സോറി): നവംബര്‍ 29 ന് വധശിക്ഷയ്ക്കു വിധേയനാകുന്ന പിതാവിന്റെ മരണത്തിന് ദൃക്സാക്ഷിയാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തൊമ്പതുകാരിയായ മകള്‍ കോറി റാമി ഫെഡറല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

2005 ല്‍ കാര്‍ക്ക്വുഡ് മിസ്സോറി പോലീസ് ഓഫീസര്‍ വില്യം മെക്കന്റിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെവിന്‍ ജോണ്‍സന്റെ വധശിക്ഷയാണ് നവംബര്‍ 29 ന് നിശ്ചയിച്ചിരിക്കുന്നത്.



മിസ്സോറിയില്‍ നിലവിലുള്ള നിയമമനുസരിച്ച് 21 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷയ്ക്ക് ദൃക്സാക്ഷികളാകാന്‍ അനുമതിയില്ല. മകളെ തന്റെ വധശിക്ഷ കാണാന്‍ അനുവദിക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു.

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് പിതാവ്. പിതാവിന്റെ അവസാന നിമിഷങ്ങള്‍ കാണാന്‍ എനിക്ക് അവകാശമുണ്ടെന്നും ഇതില്‍ ഒരു സുരക്ഷാപ്രശ്നവും ഉണ്ടാകില്ലെന്നും കാന്‍സസ് സിറ്റി ഫെഡറല്‍ കോടതിയില്‍ മകള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടു.

എന്റെ പിതാവ് ആശുപത്രിയില്‍ കിടന്നാണ് മരിക്കുന്നതെങ്കില്‍ കിടക്കയുടെ സമീപം ഇരുന്ന് കൈപിടിച്ച് പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് തടസ്സമില്ലെങ്കില്‍ എന്തുകൊണ്ട് ഇവിടെ ആ അവകാശം നിഷേധിക്കുന്നുവെന്നും മകള്‍ ചോദിക്കുന്നു. കൊലപാതകം നടത്തുമ്പോള്‍ പ്രതിക്ക് 19 വയസ്സായിരുന്നു പ്രായം. 18 വയസ്സിനു താഴെയുള്ള പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത് ഇവിടെ നിരോധിച്ചിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: 19-year-old asks court to let her watch father's execution


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented