.
മെക്സിക്കൊസിറ്റി: ടെക്സാസ് എല്പാഡൊ അതിര്‍ത്തിയില്‍ സിഡാഡ് ജുവാറസ് സ്റ്റേറ്റ് പ്രിസനു നേരെ കവചിത വാഹനത്തില്‍ എത്തിയ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ പത്ത് ജയില്‍ സുരക്ഷ ജീവനക്കാരും നാല് തടവ് പുള്ളികളും കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജനുവരി 1 ന് രാവിലെയായിരുന്നു സംഭവം. വാഹനത്തില്‍ ആയുധങ്ങളുമായി ജയിലിനുമുമ്പില്‍ എത്തിയ തോക്കുധാരികള്‍ യാതൊരു പ്രകോപനവുമില്ലാതെ ജയില്‍ ഗാര്‍ഡുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടേഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജയിലിനുമുമ്പില്‍ നടന്ന വെടിവെപ്പിനിടയില്‍ ജയിലിലെ 24 തടവുകാര്‍ രക്ഷപ്പെട്ടതായും ഇവര്‍ അറിയിച്ചു.
മെക്സിക്കന്‍ പടയാളികളും സ്റ്റേറ്റ് പോലീസും ചേര്‍ന്ന് ജയിലിന്റെ നിയന്ത്രണം തിരിച്ചു പിടിച്ചതായി ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡ്രഗ് കാര്‍ട്ടന്‍സ് തമ്മിലുള്ള കുടിപ്പക അക്രമണങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: 14 killed, 24 inmates escape in attack on Mexican border prison
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..