സുപ്രീംകോടതി | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി
കുവൈത്ത് സിറ്റി: കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. പ്രവാസി ലീഗല്‍ സെല്ലിനു വേണ്ടി ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായ ഉത്തരവ്.
നിലവില്‍ വിവരാവകാശ നിയമ പ്രകാരം വിവരം ലഭ്യമാകണമെങ്കില്‍ നേരിട്ടോ തപാല്‍ മുഖാന്തരമോ വേണം അപേക്ഷ നല്‍കാന്‍, ഇതു മൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നവര്‍ പ്രവാസികളാണ്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി ഓണ്‍ലൈന്‍ ആര്‍ ടി ഐ പോര്‍ട്ടലുകള്‍ ഉണ്ടെങ്കിലും സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ആര്‍ ടി ഐ പോര്‍ട്ടലുകള്‍ നിലവിലില്ല. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമെന്നു പെരുമ പറയുന്ന കേരളത്തിലും ഓണ്‍ലൈന്‍ ആര്‍ ടി ഐ പോര്‍ട്ടലുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം മുഖേന സുപ്രീം കോടതിയെ സമീപിച്ചത്.
ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികള്‍ക്കും വലിയ പ്രയോജനം ചെയ്യുന്നതാണ് സുപ്രധാനമായ കോടതി വിധി. പ്രവാസികള്‍ക്ക് അനുകൂലമായ നിരവധി കോടതി വിധികള്‍ സുപ്രീം കോടതിയില്‍ നിന്നും, ഹൈക്കോടതിയില്‍ നേടിയെടുത്തിട്ടുളള പ്രവാസി ലീഗല്‍ സെല്‍, പ്രവാസികള്‍ക്കായുള്ള നിയമ നടപടികള്‍ തുടരുമെന്ന് പി എല്‍ സി കുവൈത്ത് ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍, കോര്‍ഡിനേറ്റര്‍ അനില്‍ മൂടാടി എന്നിവര്‍ അറിയിച്ചു.
Content Highlights: Supreme Court to establish online RTI portal in all states including Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..