'സര്‍ഗസായാഹ്നം' ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗ മത്സരം സംഘടിപ്പിച്ചു


1 min read
Read later
Print
Share

Photo: Pravasi mail

കുവൈത്ത് സിറ്റി: കുവൈറ്റിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബായ ഭവന്‍സ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 'സര്‍ഗസായാഹ്നം' എന്ന പേരില്‍ പൊതുവിഭാഗത്തില്‍ മലയാള പ്രസംഗ മത്സരം സംഘടിപ്പിച്ചു.

അബ്ബാസിയ സ്മാര്‍ട് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പ്രസംഗ മത്സരത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യര്‍ നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ബിജോ പി. ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് മനോജ് മാത്യു യോഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ശ്രീജ പ്രബീഷ് അവതരണം നിര്‍വഹിക്കുകയും ചെയ്തു. ഡിസ്ട്രിക്ട് 20 ലോജിസ്റ്റിക് മാനേജര്‍ സേവ്യര്‍ യേശുദാസ് 'ടോസ്റ്റ് മാസ്റ്റേഴ്‌സ് കൊണ്ടുള്ള പ്രയോജനങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ഏരിയ 19 ഡയറക്ടര്‍ സുനില്‍ എന്‍ എസ് ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് എട്ട് മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച പ്രസംഗം മത്സരത്തിന് ഷീബ പ്രമുഖ് മുഖ്യവിധി കര്‍ത്താവും ജോണ്‍ മാത്യു പാറപ്പുറത്ത് മത്സര അധ്യക്ഷനാവുകയും ചെയ്തു. വാശിയേറിയ പ്രസംഗ മത്സരത്തില്‍ സിജോ തളിയന്‍, ബിവിന്‍ തോമസ്, ജെറാള്‍ഡ് ജോസഫ് എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ക്ലബ്ബ് അധ്യക്ഷന്‍ ബിജോ പി. ബാബു വിജയികള്‍ക്ക് പ്രശസ്തി പത്രവും ഫലകവും കൈമാറി. ഡിവിഷന്‍ എച്ച് ഡയറക്ടര്‍ പ്രമുഖ് ബോസ് മത്സര അവലോകനം നടത്തി. ക്ലബ്ബ് ഉപാധ്യക്ഷന്‍ സാജു സ്റ്റീഫന്‍ കൃതജ്ഞത രേഖപ്പെടുത്തി. അജോയ് ജേക്കബ് ജോര്‍ജ്, ബെര്‍വിന്‍ സുതര്‍ എന്നിവര്‍ സമയ നിരീക്ഷണം നടത്തി. പ്രശാന്ത് കവളങ്ങാട്, ജോമി ജോണ്‍ സ്റ്റീഫന്‍ എന്നിവര്‍ ഏകോപനം നിര്‍വഹിച്ചു.

Content Highlights: Sargasayahanam organized Toast Masters speech competition

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented