ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കുള്ള കെ.ഡി.എന്‍.എ ക്വിസ് മത്സരം വെള്ളിയാഴ്ച്ച


വിദ്യാര്‍ഥികളുടെ പൊതു വിജ്ഞാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.

കുവൈറ്റ് സിറ്റി : ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കുള്ള കെ.ഡിഎന്‍എ ക്വിസ് മത്സരം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ഒമ്പതിന് വൈകുന്നേരം 4.30 ന് നടക്കും. യുണൈറ്റഡ് ഇന്‍ഡ്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

വിദ്യാര്‍ഥികളുടെ പൊതു വിജ്ഞാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും.

കുവൈറ്റില്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് 66340912, 97964348 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ബഷീര്‍ ബാത്ത, സുബൈര്‍ എം.എം, കൃഷ്ണന്‍ കടലുണ്ടി, തുളസീധരന്‍ തോട്ടക്കര, ശ്യാം പ്രസാദ് എന്നിവരാണ് നടത്തിപ്പ് കമ്മറ്റിയിലുള്ളത്.

Content Highlights: quiz competition for high school higher secondary students


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


India vs New Zealand 3rd t20 at Ahmedabad

2 min

168 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented