.
കുവൈത്ത്: കുവൈത്തിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി വെൽഫെയർ കുവൈത്തിന്റെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള (2023-24) ഭാരവാഹികളെ തിരഞ്ഞെടുത്തു. ലായിക് അഹമ്മദാണ് സംസ്ഥാന പ്രസിഡന്റ്. ജനറൽ സെക്രട്ടറിമാരായി രാജേഷ് മാത്യു, റസീന മുഹിയുദ്ദീൻ എന്നിവരും അൻവർ സയീദ്, അനിയൻ കുഞ്ഞ് പാപ്പച്ചൻ, ഷൗക്കത്ത് വളാഞ്ചേരി, റഫീഖ് ബാബു പൊൻമുണ്ടം, ആയിഷ പി. ടി. പി എന്നിവരെ വൈസ് പ്രസിഡന്റുമാരായും അഷ്കർ മാളിയേക്കൽ, ജവാദ് അമീ , സഫ് വാൻ ആലുവ, വാഹിദ ഫൈസൽ, ഗിരീഷ് വയനാട്, അൻവർ ഷാജി എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ട്രഷറർ: ഖലീൽ റഹ്മാൻ. അസിസ്റ്റന്റ് ട്രഷറർ വിഷ്ണു നടേഷ്.
മറ്റു വകുപ്പുകളുടെ ഭാരവാഹികളായി അബ്ദുറഹ്മാൻ കെ (ടീം വെൽഫെയർ ), അനിയൻ കുഞ്ഞ് (സോഷ്യൽ റിലേഷൻഷിപ്പ്), അൻവർ സയീദ് (പബ്ലിക് റിലേഷൻ), ആയിഷ പി.ടി.പി (യൂണിറ്റ് കോർഡിനേറ്റർ), റഫീഖ് ബാബു (നോർക്ക, Govt & എംബസി), ഷൗക്കത്ത് വളാഞ്ചേരി (മെമ്പേഴ്‌സ് വെൽഫെയർ), അൻവർ ഷാജി (കറന്റ് അഫയേഴ്‌സ് & മീഡിയ), ഗിരീഷ് വയനാട് (ഓഫീസ് ഡോക്യുമെന്റസ് ആൻഡ് സ്റ്റേഷനറി), ജവാദ് അമീർ (ലേർണിംഗ് ആൻഡ് ഡെവലപ്പ്‌മെന്റ് ) സിറാജ് സ്രാമ്പിക്കൽ (സഞ്ചയിക), നയീം (എച്ച്.ആർ.), ജസീൽ ചെങ്ങളാൻ (സോഷ്യൽ മീഡിയ) ഷംസീർ (സ്പോർട്സ് ) ഫൈസൽ കെ. വി. (ആർട്സ് ആൻഡ് കൾച്ചർ), അബ്ദുൽ വാഹിദ് (അസിസ്റ്റന്റ് ടീം വെൽഫെയർ), വർദ അൻവർ (ലേഡീസ് വിങ്), ഗീത പ്രശാന്ത് (അസിസ്റ്റന്റ് ലേഡീസ് വിങ് ) എന്നിവരെയും ചുമതലപ്പെടുത്തി.
വിവിധ യൂണിറ്റുകളിൽ നിന്നു തിരഞ്ഞെടുത്ത സെൻട്രൽ കൗൺസിൽ അംഗങ്ങൾ യോഗം ചേർന്നാണ് സംസ്ഥാന വർക്കിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പിന്നീട് വർക്കിങ് കമ്മിറ്റി യോഗം ചേർന്ന് ഭാരവാഹികളെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നേതൃത്വം നൽകി.
Content Highlights: WELFARE KERALA KUWAIT, Pravasi Welfare Kuwait
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..