പ്രവാസി ലീഗൽ സെൽ
കുവൈത്ത് സിറ്റി: പ്രവാസി കമ്മീഷന്‍ നിയമനകാര്യത്തില്‍ മുഖ്യമന്ത്രിക്കു നിവേദനവുമായി പ്രവാസി ലീഗല്‍ സെല്‍. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നപരിഹാരത്തിനായി 2016 ല്‍ സ്ഥാപിതമായ പ്രവാസി കമ്മീഷന്‍ കഴിഞ്ഞ കുറെ മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. പ്രവാസി കമ്മീഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി. രാജന്‍ വിരമിച്ചതിന് ശേഷം തുടര്‍നിയമനവും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ജോസ് ഏബ്രഹാം നിവേദനം നല്‍കിയത്.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ അനുകൂലമായ നടപടി സ്വീകരിക്കാത്തപക്ഷം പ്രവാസി ലീഗല്‍ സെല്ലിന് കോടതിയെ സമീപിക്കേണ്ടിവരുമെന്നും പിഎല്‍സി കുവൈത്ത് ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍, കോര്‍ഡിനേറ്റര്‍ അനില്‍ മൂടാടി എന്നിവര്‍ അറിയിച്ചു.
Content Highlights: pravasi legal cell
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..