കുവൈത്തില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു


1 min read
Read later
Print
Share

യു.എ.ഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, തംദീൻ ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുൽ വഹാബ്, ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സൈ്വക, ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ തുടങ്ങിയവർ

കുവൈത്ത്: പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് കുവൈത്തില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. ഖൈറാന്‍ സിറ്റിയിലെ ഖൈറാന്‍ ഔട്ട്ലെറ്റ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റ് കുവൈത്തിലെ യു.എ.ഇ. അംബാസഡര്‍ ഡോ. മതാര്‍ ഹമീദ് അല്‍ നെയാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ തംദീന്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ വഹാബ് അല്‍ മര്‍സൂഖ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സൈ്വക, ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ മനേലിസി ഗെംഗെ, നയതന്ത്ര പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 35,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന കുവൈത്തിലെ പന്ത്രണ്ടാമത്തേതുമായ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പലചരക്ക്, ഭക്ഷ- ഭക്ഷ്യേതര ഇനങ്ങള്‍, ആരോഗ്യ സൗന്ദര്യ ഉല്‍പന്നങ്ങള്‍, സമുദ്രവിഭവങ്ങള്‍ എന്നിവയുടെ വിശാലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേക മേഖലയും ഇവിടെ ഉണ്ട്.

മുപ്പത് ലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ഖൈറാന്‍ ഔട്ട്ലെറ്റ് മാള്‍, കുവൈത്തിലെ ആദ്യത്തെ ഹൈബ്രിഡ് മാളുകളില്‍ ഒന്നാണ്. അതുല്യമായ ഷോപ്പിംഗ്, വിനോദ അനുഭവം മാള്‍ പ്രദാനം ചെയ്യുന്നു. 3,700 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ മാളില്‍ സൗകര്യമുണ്ട്. ഇരുനൂറിലധികം ഉല്ലാസ ബോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനികമായ മറീനയും മാളിനോടനുബന്ധിച്ചുണ്ട്. ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപവാല, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എം.എ, ലുലു കുവൈത്ത് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ലുലു കുവൈത്ത് റീജിയണല്‍ ഡയറക്ടര്‍ ശ്രീജിത്ത് എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: new lulu hyper market in kuwait

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mathrubhumi

1 min

സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യ ഇടവകാംഗം ലാജി എം. ചെറിയാന്റെ നിര്യാണത്തിൽ അനുശോചിച്ചു

May 13, 2023


cover song

1 min

കുവൈത്തില്‍ ചിത്രീകരിച്ച കവര്‍ സോങ് ശ്രദ്ധേയമാവുന്നു

May 6, 2023


Most Commented