Photo: Pravasi mail
കുവൈത്ത്: കുവൈത്തിലെ പ്രഥമ ക്രൈസ്തവ കൂട്ടായ്മയായ കുവൈത്ത് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്ഗ്രിഗേഷന് (കെ.റ്റി.എം.സി.സി)
സപ്തതി ആഘോഷങ്ങളുടെ സമാപനസമ്മേളനം പത്മശ്രീ എം. എ. യൂസഫലി ഉദ്ഘാടനം ചെയ്തു.
ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സഹായം, വിദ്യാഭ്യാസ സഹായം, ചെങ്ങനൂര്‍ കൊല്ലകടവില്‍ ഓഡിറ്റോറിയം, വെല്ലൂര്‍ സിഎംസിയില്‍ ശാലോഭവന് സപ്പോര്‍ട്ട്. സൈലന്റ് നൈറ്റ് തുടങ്ങി വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ജൂബിലി വര്‍ഷം നടത്തി.
കുവൈത്ത് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പ്രസിഡന്റ് റെജി. ടി സഖറിയായുടെ അധ്യക്ഷതയില്‍ റൈറ്റ് റവ.ഡോക്ടര്‍ ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത, റൈറ്റ് റവ. ഡോക്ടര്‍ എബ്രഹാം ചാക്കോ, റവ ഇമ്മാനുവല്‍ ബെന്യാമിന് ഗരീബ്, സെക്രട്ടറി സജു വി. തോമസ്, ജനറല്‍ കണ്‍വീനര്‍ റോയി കെ. യോഹന്നാന്, ഫാ. ജോണ്‍ ജേക്കബ്, റവ.എ.റ്റി സ്കറിയ, അജേഷ് മാത്യു, ഷിബു വി. സാം, പാസ്റ്റര്‍ ജെറാള്‍ഡ് ഗോള്ബിക്ക്, റെജു ഡാനിയേല്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലയാളം, അറബിക് ഗാനാലാപനവും ചരിത്ര പ്രദര്‍ശനവും, കുട്ടികളുടെ പ്രത്യേക പരിപാടികളും നടന്നു. ജോണ്‍ എം. ജോണ്‍, ജോസഫ് എം.പി, ജോര്‍ജ് വര്‍ഗീസ്, നിക്സണ് ജോര്‍ജ്, ജോര്‍ജ് വര്‍ഗ്ഗീസ് എന്നിവരെ അനുമോദിച്ചു.
Content Highlights: MA Yousafali inaugurated the concluding session of KTMCC Saptati celebrations
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..