പരിശുദ്ധ ബാവാതിരുമേനിയ്ക്ക് കുവൈത്തില്‍ സ്വീകരണം നല്‍കി


.

കുവൈത്ത്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കുവൈത്തില്‍ എത്തിച്ചേര്‍ന്നു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ ആഘോഷങ്ങള്‍ ആശിര്‍വദിക്കുവാന്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയ്ക്ക് മഹാഇടവകയുടെ നേതൃത്വത്തില്‍ കുവൈത്ത് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

കൊല്‍ക്കത്ത ഭദ്രാസന മെത്രാപ്പോലീത്താ ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനിയും പരിശുദ്ധ പിതാവിനോടൊപ്പം കുവൈത്തില്‍ എത്തിച്ചേര്‍ന്നു. ഇടവക വികാരി ഫാ.ലിജു കെ. പൊന്നച്ചന്‍, ഇടവക ട്രസ്റ്റി സാബു എലിയാസ്, സെക്രട്ടറി ഐസക് വര്‍ഗീസ്, കുവൈത്തിലെ മറ്റ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിമാരായ ഫാ.എബ്രഹാം പി.ജെ., ഫാ.മാത്യൂ എം.മാത്യൂ, ഫാ.ജോണ്‍ ജേക്കബ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ തോമസ് കുരുവിള, മാത്യൂ കെ. ഇലഞ്ഞിക്കല്‍, പോള്‍ വര്‍ഗീസ്, ഭദ്രാസന കൗണ്‍സിലംഗം ദീപക് പണിക്കര്‍, ഷാജി വര്‍ഗീസ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ബിനു ബെന്ന്യാം, ഇടവക ഭരണസമിതിയംഗങ്ങള്‍, പ്രാര്‍ത്ഥനായോഗ സെക്രട്ടറിമാര്‍, ഹാര്‍വെസ്റ്റ് കണ്‍വീനേഴ്‌സ്, ആത്മീയ-ജീവകാരുണ്യപ്രസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് പൂക്കളുടെയും, കത്തിച്ച മെഴുകുതിരികളുടെയും അകമ്പടിയോടെ പരിശുദ്ധ പിതാവിനെ സ്വീകരിച്ചു.



Content Highlights: Kuwait, reception


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented