Photo: REUTERS/Stephanie McGehee/File Photo
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഭരണഘടനാ കോടതി കഴിഞ്ഞ മാസം പുനഃസ്ഥാപിച്ച പാര്‍ലമെന്റിനെയാണ് കിരീടാവകാശി പിരിച്ചുവിട്ടത്. രാജ്യത്ത് അടുത്തമാസം പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്ന് കിരീടാവകാശി ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ അറിയിച്ചു. രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. ഇത് നിറവേറ്റുമെന്നും അദ്ദേഹം അറിയിച്ചു.
2020-ലെ പാര്‍ലമെന്റിനെ പുനഃസ്ഥാപിച്ചുകൊണ്ടാണ് കോടതി കഴിഞ്ഞമാസം ഉത്തരവ് പുറപ്പെടുവിച്ചത്. 2022- സെപ്റ്റംബറില്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനെ അസാധുവാക്കിക്കൊണ്ടായിരുന്നു ഇത്. കോടതി തീരുമാനം റദ്ദാക്കിയാണ് പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ കിരീടാവകാശി ഉത്തരവിട്ടത്.
Content Highlights: kuwait parliament election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..