.
കുവൈത്ത് സിറ്റി: കുവൈത്ത് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സ്ഥാപിതമായിട്ട് 70 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഉപജീവനാര്‍ഥം കടല്‍ കടന്നു കുവൈത്തിലെത്തിയ ക്രൈസ്തവ മലയാളികളുടെ കൂടിവരവുകള്‍ക്കും സംഗമങ്ങള്‍ക്കും ഏകോപനമേകി, വേദികള്‍ ഒരുക്കി, പിന്തുണയുമായി കുവൈത്ത് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (KTMCC) നിലകൊള്ളുന്നത് കുവൈത്തിലെ ക്രൈസ്തവ മലയാളികള്‍ക്ക് വിസ്മരിക്കാവതല്ല.
മാര്‍ത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കല്‍, ബ്രദറന്‍, പെന്തക്കോസ്ത് എന്നീ സഭാ വിഭാഗങ്ങളില്‍നിന്നായി 28-ല്‍പ്പരം സഭകളെ കെ.ടി.എം.സി.സി. പ്രതിനിധാനം ചെയ്യുന്നു. നൂറ് രാജ്യങ്ങളില്‍നിന്നായി 85-ല്‍പ്പരം സഭകള്‍ ആരാധിക്കുന്ന നാഷണല്‍ ഇവാഞ്ചലിക്കല്‍ (NECK) യുടെ ഭരണ ചുമതല നിര്‍വഹിക്കുന്നത് കെ.ടി.എം.സി.സി. യാണ്. എന്‍.ഇ.സി.കെ. സെക്രട്ടറിയായും അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയും വഹിക്കുന്ന റോയി കെ. യോഹന്നാന്‍ കെ.ടി.എം.സി.സി.യില്‍നിന്നുള്ള പ്രതിനിധിയാണ്. ഒപ്പം റെജു ഡാനിയേല്‍ ജോണും അജേഷ് മാത്യുവും കോമണ്‍ കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുന്നു.
കെ.ടി.എം.സി.സി. യുടെ വാര്‍ഷിക ജനറല്‍ ബോഡി ജനുവരി 25-ന് നടത്തുകയും സജു വി. തോമസ് (പ്രസിഡന്റ്), റെജു ഡാനിയേല്‍ ജോണ്‍ (സെക്രട്ടറി), വിനോദ് കുര്യന്‍ (ട്രഷറര്‍), തോമസ് ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ഷിജോ തോമസ് (ജോ. സെക്രട്ടറി), ജീസ് ജോര്‍ജ് ചെറിയാന്‍ (ജോ. ട്രഷറര്‍), ജീം ചെറിയാന്‍ ജേക്കബ്, ജീനോ അരീക്കല്‍, ജോസഫ് എം.പി., കുരുവിള ചെറിയാന്‍, വര്‍ഗീസ് മാത്യു, രാജന്‍ പീറ്റര്‍, ഷിലൂ ജോര്‍ജ് (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുക്കുകയും ചെയ്തു. ബിജോ കെ. ഈശോ, ഗോഡ്‌ലി ജോസഫ്, ജോണ്‍ തോമസ് എന്നിവരാണ് ഓഡിറ്റേര്‍സ്.
അഡ്വ. പി. ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ഷിബു വി. സാം, ബിജു ഫിലിപ്പ്, ജസ്റ്റിന്‍ തോമസ് വര്‍ഗീസ്, ബിജു സാമുവേല്‍ എന്നിവര്‍ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Content Highlights: ktmcc new leaders
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..