ബസേലിയോ 2023-24 ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. എബ്രഹാം മാർ സെറാഫിം നിർവ്വഹിക്കുന്നു
കുവൈത്ത്: മാര്‍ ബസേലിയോസ് മൂവ്മെന്റിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രാരംഭം കുറിച്ചുകൊണ്ട് ബസേലിയോ 2023-24-ന്റെ ഉദ്ഘാടനം മലങ്കര സഭയുടെ ബെംഗളൂരു ഭദ്രാസനാധിപനും തുമ്പമണ്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ ഡോ. എബ്രഹാം മാര്‍ സെറാഫിം നിര്‍വഹിച്ചു.
മലങ്കര സഭയുടെ മൂന്നാമത് കാതോലിക്കായും, മാര്‍ ബസേലിയോസ് മൂവ്മെന്റിന്റെ കാവല്‍ പിതാവുമായ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 59-ാം ഓര്മ്മപ്പെരുന്നാളിനോടും, പ്രസ്ഥാനത്തിന്റെ 49-ാം വാര്‍ഷികത്തോടുമനുബന്ധിച്ച് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന കുടുംബസംഗമത്തിനു കുവൈറ്റ് മഹാ ഇടവകയുടെ വികാരിയും മാര്‍ ബസേലിയോസ് മൂവ്മെന്റിന്റെ പ്രസിഡന്റുമായ ഫാ. ലിജു കെ. പൊന്നച്ചന് അദ്ധ്യക്ഷത വഹിച്ചു.
സംഘടനാംഗങ്ങള്‍ നേതൃത്വം നല്കിയ ക്രിസ്തീയ ഗാനസന്ധ്യയോടുകൂടി ആരംഭിച്ച ചടങ്ങില്‍ മാര്‍ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡണ്ടും, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ തോമസ് കുരുവിള സ്വാഗതവും, സുവര്‍ണ്ണ ജൂബിലി ജനറല്‍ കണ്‍വീനറും, കല്‍ക്കത്താ ഭദ്രാസന മീഡിയാ കോര്‍ഡിനേറ്ററുമായ ജെറി ജോണ്‍ കോശി കൃതഞ്ജതയും രേഖപ്പെടുത്തി.കോയമ്പത്തൂര്‍ തടാകം ക്രിസ്ത ശിഷ്യ ആശ്രമത്തിന്റെ ആചാര്യന് ഫാ. ജിജോ പി. എബ്രഹാം, നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കുവൈറ്റിന്റെ സെക്രട്ടറി റോയ് യോഹന്നാന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോയമ്പത്തൂര്‍ തടാകം ക്രിസ്ത ശിഷ്യ ആശ്രമത്തിന്റെ അധീനതയിലുള്ള ബിഷപ്പ് വാല്ഷ്മെമ്മോറിയല് ഹോസ്പിറ്റലുമായി ചേര്‍ന്ന മാര്‍ ബസേലിയോസ് മൂവ്മെന്റ് നടത്തുന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.
ഫാ. ഡോ. ബിജു പാറയ്ക്കല്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, ഇടവക ട്രസ്റ്റി സാബു ഏലിയാസ്, സെക്രട്ടറി ഐസക് വര്‍ഗീസ്, മാര്‍ ബസേലിയോസ് മൂവ്മെന്റ് സെക്രട്ടറി ജൂബിന്‍ ഉമ്മന്‍, ട്രഷറാര്‍ ജോയി ജോര്‍ജ് മുള്ളന്താനം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായി, 1974-ല്‍ സ്ഥാപിതമായ മാര്‍ ബസേലിയോസ് മൂവ്മെന്റ്, ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ സമൂഹത്തിലെ നിരാലംബരായവര്‍ക്ക് വേണ്ടുന്നതായ കൈത്താങ്ങലുകള്‍ നല്‍കിക്കൊണ്ടാണ് അമ്പതാം വാര്‍ഷികത്തിന്റെ നിറവിലേക്ക് പ്രവേശിക്കുന്നത്.
Content Highlights: Inauguration of Baselio 2023-24
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..