കുവൈത്ത്‌ മനുഷ്യക്കടത്ത്; ഫ്‌ളാറ്റിൽനിന്ന് സ്ത്രീകളെ മാറ്റി


വിമൽ കോട്ടയ്ക്കൽ

file photo. Mathrubhumi News

മലപ്പുറം: കേരളത്തിൽനിന്ന് സ്വകാര്യ ഏജന്റുമാർ കൊണ്ടുപോയ സ്ത്രീകളെ പാർപ്പിച്ച കുവൈത്തിലെ ഹാവാലിയിലുള്ള ഫ്ളാറ്റിൽനിന്ന് മുഴുവൻ സ്ത്രീകളേയും ഒഴിപ്പിച്ചു.ഇവർ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് ‘മാതൃഭൂമി’യിൽ വാർത്ത വന്നതിന്റെ അടുത്ത ദിവസമാണ് ഇവരെ മാറ്റിയത്. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് ഇവരിൽനിന്ന് രക്ഷപ്പെട്ട സ്ത്രീ പറഞ്ഞു.

മലപ്പുറം സ്വദേശിയായ ഷഫീർ എന്ന ഏജന്റാണ് ഫ്ളാറ്റിന്റെ ചുമതലക്കാരൻ. ഇയാൾ വാർത്ത വന്നതോടെ ഫോൺനമ്പർ മാറ്റി.പഴയ നമ്പർ ഇപ്പോൾ ഉപയോഗിക്കാതായി. ഇവർക്ക് കുവൈത്തിൽത്തന്നെ അൽപ്പം അകലെയായി ഒരു നഴ്‌സിങ് ഹോം ഉള്ളതായി സ്ത്രീകൾ പറയുന്നു. അവിടേക്കാണോ മാറ്റിയതെന്ന് സംശയമുണ്ട്.

രണ്ടാഴ്ചമുമ്പ് ഈ ഫ്‌ളാറ്റിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ സ്ത്രീകൾ ‘മാതൃഭൂമി’യോട് ദുരിതകഥ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

കേരളത്തിലെ അംഗീകാരമില്ലാത്ത ഏജന്റുമാർ മുഖേന പോയ ഒരു വിഭാഗം സ്ത്രീകളാണ് തട്ടിപ്പിനിരയായത്.

വിസയ്ക്കും ടിക്കറ്റിനും പണം വേണ്ടെന്നതാണ് പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളെ ഇതിന് പ്രേരിപ്പിക്കുന്നത്.

കുവൈത്തിലെ ഒരു ഫ്‌ളാറ്റിൽ ഇവരെയെല്ലാം തടങ്കലിലാക്കുകയായിരുന്നു.

ആവശ്യത്തിന് ഭക്ഷണമോ ചികിത്സയോ കൊടുക്കാതെയാണ് പുരുഷൻമാർ താമസിക്കുന്ന ഫ്‌ളാറ്റിൽ ഇവരെ കൂട്ടമായി താമസിപ്പിച്ചിരുന്നത്. ഇവരെ അറബികൾ വീട്ടുജോലിക്കു കൊണ്ടുപോകുമ്പോൾ വൻസംഖ്യ ഏജന്റുമാർ കൈപ്പറ്റും.

തുച്ഛമായ പണമാണ് സ്ത്രീകൾക്ക് കിട്ടുക. പറഞ്ഞതിനേക്കാൾ കൂടുതൽ നേരം ജോലി ചെയ്യിക്കും.

ഇങ്ങനെ പീഡനം സഹിക്കാനാവാതെയാണ് ചില സ്ത്രീകൾ കെ.എം.സി.സിയുടെ സഹായത്തോടെ നാട്ടിലെത്തിയത്.

Content Highlights: Human Trafficking Kuwait; The women were shifted from the flat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented