Photo: Pravasi mail
കുവൈത്ത് സിറ്റി: സുവര്‍ണ്ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിശുദ്ധ വലിയനോമ്പ് കണ്‍വന്‍ഷനു നേതൃത്വം നല്‍കുവാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ പാലക്കുന്ന് സെന്റ് പീറ്റേര്‍സ്-പോള്‍സ് ഇടവക വികാരിയും, ചെങ്ങന്നുര്‍ ബുധനൂര്‍ സെന്റ് എലിയാസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗവും, മലങ്കര സഭയിലെ അനുഗഹീത വാഗ്മിയുമായ ഫാ. ഷാനു എബ്രഹാം കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക വികാരിയും, മാര്‍ ബസേലിയോസ് മൂവ്‌മെന്റ് പ്രസിഡണ്ടുമായ ഫാ. ലിജു കെ. പൊന്നച്ചന്‍, വൈസ് പ്രസിഡണ്ടും സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ തോമസ് കുരുവിള, സെക്രട്ടറി ജുബിന്‍ പി. ഉമ്മന്‍, ട്രഷറാര്‍ ജോയ് ജോര്‍ജ്ജ് മുള്ളന്താനം, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ദീപ് ജോണ്‍, പ്രസ്ഥാന അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിനു കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്പ്പ് നല്‍കി.
മാര്‍ച്ച് 27, 28, 29, 30 എന്നീ തീയതികളില്‍ സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍, അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പല്‍, യുണൈറ്റഡ് ഇന്ത്യന്‍ സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ വൈകിട്ട് 6.30 മുതലാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
Content Highlights: Fr. Shanu Abraham in kuwait
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..