.
കുവൈറ്റ് സിറ്റി: ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ് ഭാഷണമാമാങ്കം-2023 എന്ന പേരിൽ വാർഷിക പ്രസംഗ മത്സരം സംഘടിപ്പിച്ചു. നാലു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ താഴെ പറയുന്നവർ യഥാക്രമം ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങൾ നേടി വിജയികളായി .
അന്താരാഷ്ട്ര പ്രസംഗ മത്സരം:ഷീബ പ്രമുഖ്, സാജു സ്റ്റീഫൻ, നിമിഷ
പ്രസംഗ മത്സരം:സാജു സ്റ്റീഫൻ,ഷീബ പ്രമുഖ്,പ്രശാന്ത് കവളങ്ങാട്
മൂല്യനിർണയ പ്രസംഗ മത്സരം: പ്രശാന്ത് കവളങ്ങാട്,ഷീബ പ്രമുഖ്,അജോയ് ജേക്കബ് ജോർജ്
ഫലിതപ്രസംഗ മത്സരം: ജോൺ മാത്യു,പ്രശാന്ത് കവളങ്ങാട്,ഷീബ പ്രമുഖ്.
മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ കുവൈറ്റിനെ പ്രതിനിധീകരിച്ച് ലോക മലയാളം മാസ്റ്റേഴ്സ് പ്രസംഗ വേദിയിൽ മാറ്റുരയ്ക്കും.
ക്ലബ് പ്രസിഡന്റ് ബിജോ പി ബാബു വിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജോർജ് മേലാടൻ( ഒമാൻ), സലിം പള്ളിയിൽ ( സൗദി അറേബ്യ ) എന്നിവർ മുഖ്യ വിധികർത്താക്കൾ ആയിരുന്നു. ഫൗസി ലൈജു, രാകേഷ് വിജയകൃഷ്ണൻ, സിബി ജോസഫ്, ഇബ്രഹീം അത്താണിക്കൽ എന്നിവർ മത്സര അധ്യക്ഷന്മാറായിരുന്നു.
ഡിവിഷൻ ഇ ഡയറക്ടർ മറിയം രംഗത്, ഏരിയ 19 ഡയറക്ടർ സുനിൽ എൻ.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാഭാസ ഉപാധ്യക്ഷൻ പ്രമുഖ് ബോസ് കൃതജ്ഞത രേഖപ്പെടുത്തി. സുനിൽ തോമസ് , ജിജു രാമൻകുളത്തു , ശ്രീജ പ്രബീഷ് , മുഹമ്മദ് ഷിറാസ്, ബിനോയ് എം ജോൺ ജോമി സ്റ്റീഫൻ എന്നിവർ പ്രസംഗ മത്സരത്തിന് ഏകോപനം നിർവഹിച്ചു.
Content Highlights: Bhavan's Kuwait Malayalam Toastmasters Club organized the Annual Speech Competition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..