ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അഡ്വ സി ആർ ജയപ്രകാശ് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.
കുവൈറ്റ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. സി.ആര്. ജയപ്രകാശിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒഐസിസി അബ്ബാസിയ ഓഫീസില്‍ അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടത്തി. ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.എസ്.പിള്ളൈ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
എക്കാലവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനനിരതനായ, സ്ഥാനമാനങ്ങള്‍ കേവലം അലങ്കാരമായി കാണാത്ത പ്രവര്‍ത്തകരെ ഒത്തൊരുമിച്ചു നിര്‍ത്തുവാന്‍ അപാരമായ കഴിവുള്ള ജെ.പിയുടെ വിയോഗം കോണ്‍ഗ്രസില്‍ പ്രത്യേകിച്ചും കായംകുളത്തിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നികത്താന്‍ കഴിയാത്ത ശൂന്യതയാണുണ്ടാക്കിയത് എന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ബി.എസ്. പിള്ളൈ പറഞ്ഞു.
ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദന്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ രാജീവ് നാടുവിലേമുറി മുഖ്യപ്രഭാഷണം നല്കി. ആലപ്പുഴ ജില്ലയുടെ ചാര്‍ജുള്ള ഒഐസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട അനുസ്മരണ പ്രഭാഷണം നല്കി.
ഒഐസിസി സ്പോര്‍ട്സ് വിങ് ചെയര്മാന് മാത്യു ചെന്നിത്തല, യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയ്, ജനറല്‍ സെക്രട്ടറി ബിജി പള്ളിക്കല്‍, ഹരി പത്തിയൂര്‍, ബാബു പനമ്പള്ളി, വിജോ പി. തോമസ്, സാബു തോമസ്, ജിതിന് ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.ഒഐസിസി ആലപ്പുഴ ജില്ലാ ട്രഷറര്‍ ഷിബു ചെറിയാന് യോഗത്തിന് നന്ദി പറഞ്ഞു.
Content Highlights: adv cr jayaprakash memorial meeting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..