ഡോ. സുബൈർ ഹുദവി പ്രൊഫ. കെ എം കാദർ മൊയ്ദീനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു
മനാമ: കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പ്രഥമ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ അവാര്‍ഡ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ ഖാദര്‍ മൊയ്ദീനില്‍ നിന്ന് ഡോ. സുബൈര്‍ ഹുദവി ഏറ്റു വാങ്ങി.
ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കിടയില്‍ സുബൈര്‍ ഹുദവി നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം അവാര്‍ഡിന് അര്‍ഹനായത്. കെഎംസിസി ഹാള്‍ തിങ്ങി നിറഞ്ഞ ജന കൂട്ടത്തെ സാക്ഷി നിര്‍ത്തി പ്രൗഢമായ സദസ്സിലാണ് ഡോ. ഹുദവി അവാര്‍ഡ് ഏറ്റു വാങ്ങിയത്.
കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍, മുന്‍ പ്രസിഡന്റ് എസ് വി ജലീല്‍, ജില്ലാ ഭാരവാഹികളായ സുഹൈല്‍ മേലടി, ഫൈസല്‍ കണ്ടിതാഴ, നാസര്‍ ഹാജി പുളിയാവ്, അഷ്റഫ് തോടന്നൂര്‍, അഷ്റഫ് നരിക്കോടന്‍, ഹമീദ് അയനിക്കാട്, ഷാഫി വേളം, ഷാഹിര്‍ ബാലുശ്ശേരി, മുനീര്‍ ഒഞ്ചിയം, എന്നിവര്‍ സന്നിഹിതരായിരുന്നു. അഷ്റഫ് അഴിയൂര്‍ സ്വാഗതവും ഇസ്ഹാഖ് വില്ല്യപ്പള്ളി നന്ദിയും പറഞ്ഞു.
Content Highlights: Zubair Hudavi received the CH Muhammad Koya Memorial Education Award
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..