എം.എം അക്ബർ
മനാമ: പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്റ്ററുമായ എം.എം അക്ബര്‍ ബഹ്‌റൈനില്‍ എത്തുന്നു. ഈദിനോടനുബന്ധിച്ച് അല്‍ ഫുര്‍ഖാന്‍ സെന്റര്‍ ഏപ്രില്‍ 20 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും. ഈദ് ഖുതുബയും തുടര്‍ന്ന് ഈദിന്റെ രണ്ടാം ദിനത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കും. 'കുടുംബത്തെ തകര്‍ക്കുന്ന ലിബറലിസം' എന്ന വിഷയത്തെ അധികരിച്ച് പൊതു സമ്മേളനത്തില്‍ സംസാരിക്കും. വിവിധ മത സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
സ്‌കൂള്‍ വിധ്യാര്‍ത്ഥികളിലും മറ്റ് കൗമാരക്കാരിലും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും കൗമാര യൗവ്വന സമൂഹത്തിനായ് ചതിക്കുഴികള്‍ തീര്‍ത്ത് കാത്തിരിക്കുന്ന ലഹരി മാഫിയയും, പൊതു സമൂഹത്തേയും വിവിധ പ്രദേശങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെയും, വിശിഷ്യാ പ്രവാസി രക്ഷിതാക്കളെയും ഏറെ ആശങ്കപെടുത്തുന്ന സാഹചര്യത്തില്‍ ടീനേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി സംഘടിപ്പിക്കുന്ന സെഷനില്‍ എംഎം അക്ബര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.
സോഷ്യല്‍ മീഡിയയുടെ വ്യാപകമായ ഉപയോഗം സമൂഹത്തില്‍ ഏറെ ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമാണെങ്കിലും അവയിലെ ചതിക്കുഴികള്‍ പലപ്പോഴും പലരുടെയും കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്ത്രീകള്‍ക്ക് പ്രത്യേകമായി സംഘടിപ്പിക്കുന്ന വനിതാ സംഗമത്തില്‍ എം.എം അക്ബര്‍ വിഷയമവതരിപ്പിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: writer mm akbar coming to bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..