അരികൊമ്പനെ സൂര്യനെല്ലി 92-ാം കോളനിയിൽ കണ്ടെത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
മനാമ: കുമളി പഞ്ചായത്തിലേക്ക് അരിക്കൊമ്പനെ മാറ്റിയ പച്ഛാത്തലത്തില്‍ കുമിളി, വണ്ടിപ്പെരിയാര്‍, അണക്കര പഞ്ചായത്തുകള്‍ക്ക് കര്‍ഷക രക്ഷാപായ്ക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രസിഡന്റും ഒ.ഐ.സി.സി. ഇടുക്കി ജില്ലാ പ്രസിഡന്റുമായ എബ്രഹാം സാമുവേല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെ നേരിട്ട് അറിയിച്ചു.
ദൗത്യത്തില്‍ സഹകരിച്ച കുമിളിയിലെ നാട്ടുകാരോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. മംഗളാദേവി ഭൂപ്രദേശം കുമളി പഞ്ചായത്തിലെ ജനവാസ മേഖലയുടെ വളരെ അടുത്തുള്ള പ്രദേശമായതിനാല്‍ അരിക്കൊമ്പനെപ്പോലുള്ള അക്രമകാരികളായ വന്യമൃഗങ്ങളെ പുനര്‍ വിന്യസിക്കുന്നതു കര്‍ഷകര്‍ക്കും സന്ദര്‍ശകര്‍ക്കും ഭീഷണിയാണ്. കുമളിയിലും പരിസരപ്രദേശങ്ങളിലും വെദ്യുതി ബന്ധം ഇല്ലാതാക്കിയത് മനുഷ്യാവകാശ ലംഘനമാണ്. വൈദുതി നിരോധിച്ചത് സാധാരണ മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്നതാണ്. പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രവും മംഗളാദേവി ക്ഷേത്ര വഴിയും സാധാരണ മനുഷ്യരുടെ ജീവിത കേന്ദ്രങ്ങളില്‍ നിന്നും കേവലം 4-5 കിലോമീറ്റര്‍ ദൂരത്തിനുള്ളിലാണ്. മംഗളാദേവി ക്ഷേത്ര വഴി കാനനപാതയാണ്. അതിലൂടെ എത്ര കിലോമീറ്റര്‍ ലോറി സഞ്ചരിക്കുമെന്ന് പറയാനാവില്ല. 1961 ല്‍ കേരള സര്‍ക്കാര്‍ അയ്യപ്പന്‍ കോവിലില്‍ നിന്നും അമരാവതിയിലേക്ക് കുടിയിരുത്തിയ ജനങ്ങളുടെ കേവല ദൂരപരിധിക്കുള്ളില്‍ അരിക്കൊമ്പനെ കൊണ്ടുവന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കുമളി അമരാവതിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന വന്യ മൃഗങ്ങളുടെ ശല്യത്തിന് പരിഹാരം നല്‍കണമെന്നും എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.
Content Highlights: world malayalee council oicc president abraham samuel kumali panchayath arikkomban special package


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..