വോയ്സ് ഓഫ് ആലപ്പി, സൽമാനിയ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി സൽമാനിയ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നൂറിലധികം അംഗങ്ങൾ രക്തദാനം നടത്തി. രാവിലെ 7 ന് ആരംഭിച്ച ക്യാമ്പിൽ 11.20 ന് രജിസ്ട്രേഷൻ അവസാനിപ്പിച്ചെങ്കിലും ബ്ലഡ് ഡൊണേഷൻ ഉച്ചയ്ക്ക് 1.30 വരെ നീണ്ടുനിന്നു. ബഹ്റൈനിലെ അനാഥരുടെ പിതാവ്, ബാബ ഖലീൽ എന്ന് വിളിപ്പേരുള്ള ഖലീൽ അബു ദൈലാമി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു.
ബ്ലഡ് ഡൊണേഷന്റെ ഭാഗമായി നടന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു. ട്രീ ഓഫ് ലൈഫ് ചാരിറ്റി ഗ്രൂപ്പ് ചെയർമാൻ ഖലീൽ അബു ദൈലാമി, വൈസ് ചെയർമാൻ ജമീൽ ശിഹാബ്, വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, രക്ഷാധികാരികളായ സഈദ് റമദാൻ നദ്വി, അനിൽ യു കെ എന്നിവർ ആശംസകൾ അറിയിച്ചു.
ബ്ലഡ് ഡൊണേഷൻ കൺവീനർ ജോഷി നെടുവേലിൽ നന്ദി പറഞ്ഞു. അമ്പത്തഞ്ചാമത്തെ പ്രാവിശ്യം ബ്ലഡ് ഡൊണേഷൻ നടത്തിയ വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ പ്രസിഡന്റ് സുരേഷ് പുത്തൻവിളയിലിനെ ചടങ്ങിൽ ബാബ ഖലീൽ പൊന്നാട അണിയിച്ച് ആദരിച്ചു. ജോയിൻ കൺവീനർമാരായ അജു കോശി, പ്രസന്നകുമാർ, വോയ്സ് ഓഫ് ആലപ്പി ട്രഷറർ ഗിരീഷ് കുമാർ, ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളം, മെമ്പർഷിപ്പ് സെക്രെട്ടറി ജിനു കൃഷൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ലിബിൻ സാമുവൽ, അനൂപ് മുരളീധരൻ, ലിജോ കുര്യാക്കോസ്, സന്തോഷ് ബാബു, അജിത്കുമാർ, സനിൽ വള്ളികുന്നം, ഏരിയ കമ്മറ്റി ഭാരവാഹികളായ അനിൽ തമ്പി, കെ കെ ബിജു, അനന്ദു സി ആർ, അൻഷാദ് റഹീം, ഫൻസീർ ബഷീർ, മുബാഷ് റഷീദ്, നിഥിൻ ഗംഗ, ടോജി തോമസ്, വിഷ്ണു രമേശ്, സജീഷ് ചോട്ടു, നിബു ഗീവർഗീസ്, ഗിരീഷ് ബാബു, രാജേന്ദ്രൻ, പ്രവീൺ, ദീപക്, ലേഡീസ് വിങ് പ്രസിഡന്റ് സുവിതാ രാകേഷ് എന്നിവർ നേതൃത്വം നൽകി.
Content Highlights: Voice of Alleppey's first Blood Donation Camp was marked by crowd participation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..