വോയ്സ് ഓഫ് ആലപ്പി മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഒൗദ്യോഗിക മെമ്പർഷിപ്പ് വിതരണ ഉഉദ്ഘാടനം നടത്തി. മെമ്പർഷിപ്പ് സെക്രട്ടറി ജിനു ജി കൃഷ്ണൻ, വൈസ് പ്രസിഡന്റ് അനസ് റഹിം എന്നിവർ ചേർന്ന് ആദ്യ മെമ്പർഷിപ്പ് കാർഡ് കൈമാറി. വോയ്സ് ഓഫ് ആലപ്പിയിലെ മുതിർന്ന അംഗവും റിഫാ ഏരിയ കമ്മറ്റി അംഗവുമായ സുധാകരൻ ടി കെ ആദ്യ അംഗത്വ കാർഡ് ഏറ്റുവാങ്ങി. ‘ആലപ്പി ഫെസ്റ്റ് 2023’ ൽ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ഉൽഘാടനം. വോയ്സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ജി ഗിരീഷ് കുമാർ, വൈസ് പ്രസിഡൻറ് വിനയചന്ദ്രൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.
ഇതിന്റെ തുടർച്ചയായി രണ്ട് മാസക്കാലം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.ഫെബ്രുവരി 24 മുതൽ ഏപ്രിൽ 30 വരെ വോയ്സ് ഓഫ് ആലപ്പിയുടെ മനാമ, ഗുദൈബിയ, ഉമ്മൽ ഹസ്സം, സൽമാബാദ്, റിഫ, ഹമദ് ടൗൺ, സിത്ര, മുഹറഖ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ നടക്കുക. ബഹ്റൈനിലെ വിവിധ ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ, മണി എക്സ്ചേഞ്ചുകൾ, കാർ വാഷ്/സർവീസ് സെന്ററുകൾ തുടങ്ങിയവയുടെ ഡിസ്കൗണ്ടുകൾകൂടി ലഭിക്കുന്ന രീതിയിലാണ് അംഗത്വ കാർഡ് ക്രമീകരിച്ചിരിക്കുന്നത്. ബഹ്റൈനിലുള്ള ആലപ്പുഴ ജില്ലക്കാർക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകുന്നതിന് 66671555 (ജിനു), 33184205 (ബാലമുരളി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Voice of Alleppey membership distribution inaugurated
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..