.
മനാമ: ബഹ്‌റൈന്‍ വോയ്സ് ഓഫ് ആലപ്പിയുടെ മനാമ, ഹമദ് ടൗണ്‍, സല്‍മാബാദ് ഏരിയകളുടെ നേതൃത്വത്തില്‍ ആരോഗ്യസുരക്ഷാ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. മനാമ അല്‍ റാബി മെഡിക്കല്‍ സെന്ററില്‍ ജൂണ്‍ 9 നും, ഹമദ്ടൗണിലെയും സല്‍മാബാദിലെയും അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററുകളില്‍ ജൂണ്‍ 16 നുമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, പ്രവാസികള്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഡിസ്‌കൗണ്ട് നിരക്കില്‍ വിവിധ പരിശോധനകള്‍, പ്രവാസികളുടെ ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും അവ തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വിദഗ്ദ്ധരുടെ ക്ലാസുകള്‍, സി.പി.ആര്‍. ട്രെയിനിംഗുകള്‍, തിരക്ക് നിറഞ്ഞ പ്രവാസജീവിതത്തിലും ശരീരത്തിന് നല്‍കാവുന്ന ലഘുവായതും എന്നാല്‍ ഏറ്റവും പ്രയോജനകരവുമായ വ്യായാമങ്ങള്‍ പരിചയപ്പെടുത്തുന്ന വിദഗ്ദ്ധരുടെ ക്ലാസുകള്‍ തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 33299856 (മനാമ), 35698384 (ഹമദ് ടൗണ്‍), 35093245 (സല്‍മാബാദ്)
Content Highlights: voice of alleppey, campaign


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..