ബഹ്‌റൈന്‍ സോപാനം വാദ്യകലാസംഘം'വാദ്യസംഗമം 2022' സംഘടിപ്പിക്കുന്നു


.

മനാമ: ബഹ്‌റൈന്‍ സോപാനം വാദ്യകലാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അതിവിപുലമായ പരിപാടികളോടെ 'വാദ്യസംഗമം 2022' സംഘടിപ്പിക്കുന്നു. ഡിസംബര്‍ 1, 2 തീയതികളില്‍ കോണ്‍വെക്‌സ് മീഡിയ ബഹ്‌റൈനുമായി സഹകരിച്ച് ഇസടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടത്തുന്ന വാദ്യസംഗമം ആസ്വാദകര്‍ക്ക് ഏറെ പുതുമകള്‍ നിറഞ്ഞ വ്യത്യസ്തമായ പരിപാടിയായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, സിനിമാതാരം ഉണ്ണി മുകുന്ദന്‍, സോപാന സംഗീതജ്ഞന്‍ അമ്പലപ്പുഴ വിജയകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി എത്തും. ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ വാദ്യകലാ പ്രകടനത്തിനു മാറ്റുകൂട്ടുവാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെപ്പോലെ 50 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുളള വേദി ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായിരിക്കും. ശശികുമാര്‍ അധ്യക്ഷനായും, ചന്ദ്രശേഖരന്‍ കണ്‍വീനറായും, ജോഷി ഗുരുവായൂര്‍, സജിത്ത് കുമാര്‍, രാജേഷ് മാധവന്‍, ദേവദാസ്, ലാജി ഗോപാല്‍, മഹേഷ് നാട്ടിക, ബിജു വി.പി, മനു മോഹന്‍, ബിനു അനിരുദ്ധന്‍, സുശാന്ത്, രാജേഷ് അറുമുഖം, ഷര്‍മ്മിള ബാബു, ദിവ്യ മധു എന്നിവര്‍ ജോയിന്റ് കണ്‍വീനറുമായ 251 അംഗ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

വാദ്യസംഗമത്തോടനുബന്ധിച്ച് പ്രശസ്ത കീബോര്‍ഡിസ്റ്റ് പ്രകാശ് ഉള്ള്യേരി, ഗായകന്‍ വിവേകാനന്ദന്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ എന്നിവരൊരുക്കുന്ന ഫ്യൂഷന്‍ സംഗീതപരിപാടിയും വേദിയില്‍ അരങ്ങേറും. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി പത്തോളം സോപാന സംഗീത വിദ്യാര്‍ത്ഥികള്‍ അരങ്ങേറുന്നു എന്ന പ്രത്യേകതയും വാദ്യസംഗമം 2022 നുണ്ട്. വാദ്യസംഗമത്തിന്റെ ഒന്നാം ദിവസം കേളികൊട്ടോടുകൂടി ആരംഭിക്കുന്ന സാംസ്‌കാരികസമ്മേളനവും തുടര്‍ന്ന് എട്ട് വാദ്യകലാ വിദ്യാര്‍ത്ഥികളുടെ തായമ്പക അരങ്ങേറ്റവും, തായമ്പകയിലെ യുവരാജക്കന്മാരായ മട്ടന്നൂര്‍ ശ്രീരാജ്, ചിറക്കല്‍ നിധീഷ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന മേജര്‍ ഇരട്ടതായമ്പകയും അരങ്ങേറും. രണ്ടാം ദിവസം കേളികൊട്ടോടെ ആരംഭിക്കുന്ന പരിപാടിയില്‍ ബഹ്‌റൈനില്‍ പരിശീലനം നേടിയ പത്ത് സോപാന സംഗീത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം പ്രശസ്ത സോപാനസംഗീതജ്ഞന്‍ അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞര്‍ അണിനിരക്കുന്ന ഫ്യൂഷന്‍ മ്യൂസിക്കും, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കാഞ്ഞിലശ്ശേരി പത്മനാഭന്‍, മേളകലാരത്‌നം സന്തോഷ് കൈലാസ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ചാരിമേളവും അവതരിപ്പിക്കപ്പെടും. ബഹ്‌റൈനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 32 വാദ്യകലാകാരന്മാര്‍ മേളത്തില്‍ അരങ്ങേറ്റം കുറിക്കും. കേരളത്തില്‍ നിന്നെത്തുന്ന പ്രശസ്ത വാദ്യകലാകാരന്മാരും ബഹ്‌റൈനില്‍ വാദ്യകല അഭ്യസിച്ചവരും അടക്കം 200 വാദ്യകലാകാരന്മാരാണ് വാദ്യസംഗമം 2022 ന്റെ അരങ്ങില്‍ പഞ്ചാരിമേളത്തിനായി അണിനിരക്കുക.



എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും, പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സോപാനം ഡയറക്ടര്‍ സന്തോഷ് കൈലാസ്, കോണ്‍വെക്‌സ് മീഡിയ മാനേജിംഗ് ഡയറക്ടര്‍ അജിത് നായര്‍, സോപാനം അംഗങ്ങളായ ജോഷി ഗുരുവായൂര്‍, രാജേഷ് മാരാര്‍, വിനീഷ് സോപാനം, തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: vadhyasangamam 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented