.
മനാമ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനാര്‍ഥം മെയ് നാല് വ്യാഴാഴ്ച ബഹ്റൈനിലെത്തും. മെയ് ഒന്നു മുതല്‍ മൂന്ന് വരെ സൗദി അറേബ്യ സന്ദര്‍ശനത്തിനു ശേഷം നാലിനു രാവിലെ ബഹ്റൈനിലെത്തുന്ന മന്ത്രി ബഹ്റൈനിലെ തിരക്കിട്ട പരിപാടികള്‍ക്കുശേഷം മെയ് അഞ്ചിനു തിരിച്ചുപോകുമെന്നു ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ മാതൃഭൂമിയോട് പറഞ്ഞു.
മെയ് നാലിനു വൈകിട്ട് ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സമൂഹവുമായി മന്ത്രി സംവദിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ബഹ്റൈനിലെ വിവിധ വകു പ്പ് മന്ത്രിമാരുമായും മറ്റു പ്രമുഖരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈനിലെ ഇ ന്ത്യക്കാരുമായും
മന്ത്രി കൂടിക്കാഴ്ച നടത്തും.
മെയ് അഞ്ച് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് ഇന്ത്യന്‍ എംബസ്സി, ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് എന്നിവയുയുടെ സഹകരണത്തോടെ ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ ബഹ്റൈന്‍ നൃത്ത- സംഗീതോത്സവം മന്ത്രി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അന്ന് രാത്രി തന്നെ മന്ത്രി ഡല്‍ഹിക്ക് മടങ്ങും.
മന്ത്രി മുരളീധരന്റെ രണ്ടാമത് ഔദ്യോഗിക ബഹ്‌റൈന്‍ സന്ദര്‍ശനമാണിത്. 2021 ആഗസ്തില്‍ അദ്ദേഹം ആദ്യമായി ബഹ്‌റൈന്‍ സന്ദര്‍ശിച്ചിരുന്നു. 2020 നവംബറില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബഹ്‌റൈന്‍ സന്ദര്‍ശിച്ചതിനു ശേഷം 2021 ഏപ്രിലില്‍ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള മൂന്നാമത് ഹൈ ജോയിന്റ് കമ്മീഷന്റെ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷീദ് അല്‍ സയാനി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
Content Highlights: v muraleedharan bahrain visit


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..