രക്ഷിതാക്കളുടെ ഭരണസമിതിയാണ് സ്‌കൂള്‍ ഫെയര്‍ നടത്തേണ്ടത്: യു.പി.പി.


.

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഫെയര്‍ നടത്തുന്നതിന് യു.പി.പി ഒരിക്കലും എതിരല്ലെന്നും എന്നാല്‍ ഫെയര്‍ ഈ രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി രക്ഷിതാക്കളുടെ ഭരണസമിതിയാണ് നടത്തേണ്ടതെന്നും യു.പി.പി.നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സ്‌കൂളില്‍ ഫെയറുകള്‍ മെഗാ ഫെയറുകളാക്കി മാറ്റി സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവും അധ്യാപകര്‍ക്ക് വേതന വര്‍ദ്ധനവും നല്‍കി മാത്യക കാണിച്ച പ്രസ്ഥാനമാണ് യു.പി.പി. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി കിട്ടുന്നതിന് മുന്‍പ് അച്ചടിച്ചു കുട്ടികളിലൂടെ വിതരണം ചെയ്ത ടിക്കറ്റില്‍ നിയമാനുസൃതമല്ലാതെ സ്‌കൂളിന്റെ സീല്‍ ദുരുപയോഗം ചെയ്തത് വലിയ അനാസ്ഥയും കുറ്റകരമാണെന്ന് യു.പി.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി മാറിയ സാഹചരത്തില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തി. വിജയിച്ചു വരുന്ന രക്ഷിതാക്കളുടെ പുതിയ കമ്മിറ്റി ഫെയര്‍ നടത്തുന്നതല്ലേ ഉചിതമെന്നും യു.പി.പി നേതാക്കള്‍ ചോദിച്ചു.

യു.പി.പി. ചെയര്‍മാനും, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍, ചീഫ് കോഡിനേറ്റര്‍ ശ്രീധര്‍ തേറന്‍പില്‍, യു.പി.പി നേതാക്കളായ ബിജു ജോര്‍ജ്ജ്, ഹരീഷ് നായര്‍, ദീപക് മേനോന്‍, എഫ്.എം.ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, മോഹന്‍കുമാര്‍ നൂറനാട്, അബ്ബാസ് സേഠ്, ജോണ്‍ ബോസ്സ്‌ക്കോ, ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു, അന്‍വര്‍ ശൂരനാട്, ഹാരിസ് പഴയങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.



Content Highlights: upp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented