.
മനാമ: സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറിയ പ്രവാസികളെ തീര്‍ത്തും അവഗണിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റെന്ന് ബഹ്‌റൈന്‍ നവകേരള ആരോപിച്ചു.
ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ ബജറ്റ് പ്രതിനിധാനം ചെയ്യുന്നില്ല. കോര്‍പ്പറേറ്റുകളെ സംതൃപ്തിപ്പെടുത്തുന്നതിനും അതുവഴി സര്‍ക്കാര്‍ താത്പര്യങ്ങള്‍ സംരക്ഷിച്ച് പോഷിപ്പിക്കുന്നതുമാണ് ബജറ്റ്. പ്രവാസി ഭാരതീയ സമ്മേളനത്തില്‍ നല്‍കിയത് മോഹന വാഗ്ദാനങ്ങള്‍ മാത്രമായിരുന്നെന്ന തിരിച്ചറിവ് പ്രവാസികളില്‍ വേദനയുളവാക്കി.
വിലക്കയറ്റം തടയാനോ ഇടപെടാനോ ഉള്ള ഒരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തൊഴിലില്ലായ്മ റെക്കോഡ് ഉയരത്തില്‍ നില്‍ക്കുകയാണെങ്കിലും തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ച് സാധാരണ ജനങ്ങളെ തെരുവിലാക്കി അടുത്ത പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തട്ടിക്കൂട്ടിയ ബജറ്റാണിതെന്ന് നവകേരള ചൂണ്ടിക്കാട്ടി.
Content Highlights: union budget, bahrain nava kerala
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..