.
ജിദ്ദ: ആംബുലൻസുകൾക്ക് വഴി നൽകാതെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്നതിനും നിയമ ലംഘനം രേഖപ്പെടുത്തുന്നതിനുമുള്ള ആപ്പ് ഇന്ന്(മാർച്ച് 26 ഞായറാഴ്ച) മുതൽ പുറത്തിറക്കുന്നു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച്, സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് ആപ്പ് പുറത്തിറക്കുന്നത്. ആപ്പിന്റെ പ്രവർത്തനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതോടെ ആംബുലെൻസുകൾക്ക് മാർഗതടസ്സമുണ്ടാക്കി വാഹനമോടിക്കുന്നതവർക്ക് പിഴ ഈടാക്കി തുടങ്ങും. അപ്പതൊടൊപ്പം ആംബുലൻസുകൾ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന പാത പിന്തുടർന്ന് വാഹനമോടിക്കുന്നവരെയും നിയമ ലംഘകരായി കണക്കാക്കും.
ജീവൻ സംരക്ഷിക്കാനും ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കാനും ഡ്രൈവർമാർ അവരുടെ നിർദ്ദിഷ്ട പാതകളിലുടെ മാത്രം സഞ്ചരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ആപ്പ് ലോഞ്ച് ചെയ്യുന്നത്. ആപ്പ് പ്രാബല്ല്യത്തിൽ വരുന്നതോടെ ആംബുലൻസ് സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.
അംബുലെൻസുകളുടെ യാത്ര സുഗമരമാക്കുന്നതിനും സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും 'വഴി ഉണ്ടാക്കുക' ങ്ക''ട്ടമുപ എലപ ഝമറ തൂന''ക്ക എന്ന മുദ്രാവാക്യവുമായി ഫെബ്രുവരി ആദ്യം ട്രാഫിക്ക് വിഭാഗം ബോധവൽക്കരണ കാമ്പയിൻ നടത്തിയിരുന്നു. ഇതിനു ശേഷമാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഒരു മിനുട്ടെങ്കിലും സമയം ലാഭിച്ച് ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ ആംബുലൻസുകൾക്ക് മുൻഗണന നൽകി വഴിയൊരുക്കുക എന്നതായിരുന്നു സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിലൂടെയുള്ള പ്രചാരണത്തിന്റെ ലക്ഷ്യം.
ആംബുലൻസുകളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്നതും ആംബുലൻസ് ട്രാക്ക് ചെയ്യുന്നതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ അതോറിറ്റി ഇന്ന് മുതൽ നിരീക്ഷിച്ചു തുടങ്ങും. അതേസമയം മനുഷ്യ ജീവൻ രക്ഷിക്കാൻ എല്ലാ റോഡ് ഉപയോക്താക്കളുടെയും സഹകരണം ആവശ്യമാണെന്ന് അധികൃതർ അടിവരയിടുകയും ചെയ്തു.
Content Highlights: uae
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..